മോഹൻലാലോ കമൽഹാസനോ ഈ ചോദ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ ഇപ്പോഴും കൃത്യമായൊരു ഉത്തരം ഈ ചോദ്യത്തിന് ആർക്കും നൽകാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അഭിനയം കൊണ്ട് ഇന്ത്യൻ സിനിമയിൽ ലോകനിലവാരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന ഇരു താരങ്ങളും സമാനതകളില്ലാത്ത അഭിനയ ജ്ഞാനം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച് മുന്നോട്ട് പോവുകയാണ്. എന്നാൽ ഇരുവരുടെയും ആരാധകർക്കിടയിൽ തങ്ങളുടെ ഇഷ്ടതാരമാണ് മികച്ചു നിൽക്കുന്നത് എന്ന അഭിപ്രായവും അതേ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ എല്ലായിപ്പോഴും സജീവമാണ്. മോഹൻലാലിനെയും കമൽഹാസനെയും താരതമ്യപ്പെടുത്തി കൊണ്ട് വിഖ്യാത സംവിധായകൻ മണിരത്നം പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുകയാണ്. നാളുകൾക്ക് മുമ്പ് നടന്ന അഭിമുഖത്തിൽ സംവിധായകനായ ഗൗതം വാസുദേവ് മേനോന്റെ മോഹൻലാലോ കമലഹാസനോ എന്ന ചോദ്യത്തിന് വളരെ കൃത്യമായി മണിരത്നം പറഞ്ഞ മറുപടി മോഹൻലാൽ ആരാധകർക്ക് വലിയ ആവേശം പകരുന്നു. ഗൗതം വാസുദേവ് മേനോന്റെ ചോദ്യത്തിന് മണിരത്നം നൽകിയ മറുപടി ഇങ്ങനെ ഞാൻ താങ്കളോട് ഇളയരാജ ആണോ റഹ്മാൻ ആണോ എന്ന് ചോദിച്ചാൽ എന്ത് പറയും.
അതുപോലെതന്നെയാണ് അവർ രണ്ടു പേരും. മോഹൻലാലും കമൽഹാസനും വ്യത്യസ്ത തരം അഭിനേതാക്കളാണ് എന്നാൽ അഭിനയത്തിൽ വിസ്മയിപ്പിക്കാൻ കഴിവുള്ള നടനാണ് മോഹൻലാൽ, അവസാന ഷോട്ടിൽ എന്തെങ്കിലും ഒരു പ്രത്യേകത തന്റെ അഭിനയത്തിൽ കൊണ്ടു വന്ന് ആ പ്രകടനം ഗംഭീരമാക്കാൻ കഴിവുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ആ ഒരു പ്രകടനമാണ് മോഹൻലാലിനെ ഒപ്പം സഞ്ചരിക്കുന്ന മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കമലഹാസൻ മോഹൻലാൽ ഇവർ രണ്ടു പേരും ആണ് പ്രകടനം കൊണ്ട് പ്രചോദനം ആയവർ. എന്നാണ് മണിരത്നം അഭിപ്രായപ്പെട്ടത്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി കരുതപ്പെടുന്ന ഇരുവർ മണിരത്നം ഒരുക്കിയ മറ്റൊരു വിസ്മയ ചിത്രമാണ്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഒരേപോലെ ശ്രദ്ധനേടിയ ഈ ചിത്രത്തിന് ശേഷം മണിരത്നവും മോഹൻലാലും ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ല. ഇരു ഇതിഹാസം താരങ്ങളും വീണ്ടും ഒന്നിക്കുന്നത് കാണാൻ സിനിമാലോകം ആകാംക്ഷയോടെ നാളിതുവരെയായി ഉറ്റുനോക്കുകയാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.