സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മഹാവീര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഉണ്ടാക്കുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രം എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ചിത്രമാണ്. ഇതിന്റെ അവതരണ രീതിയും, ഈ ചിത്രം ചർച്ച ചെയ്യുന്ന പ്രമേയവും അതിന്റെ ആഴവും സാമൂഹിക പ്രസക്തിയുമൊക്കെ ചര്ച്ചാ വിഷയമായി മാറുന്നുണ്ട്. നിവിൻ പോളി, ആസിഫ് അലി, സിദ്ദിഖ്, ലാലു അലക്സ്, ലാൽ എന്നിവരൊക്കെ ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടുന്ന ഈ ചിത്രം, ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ട്, അതിൽ ടൈം ട്രാവൽ ഉൾപ്പെടെയുള്ള ഫാന്റസി ഘടകങ്ങളും ചേർത്തൊരുക്കിയ ഒരു കോർട്ട് റൂം ഡ്രാമയാണ്. എന്നാൽ പുറമെ കാണുന്നതിൽ നിന്നെല്ലാം വ്യത്യസ്തമായ ചില തലങ്ങൾ കൂടി ഈ ചിത്രത്തിനുണ്ടെന്നത് പ്രേക്ഷകരും നിരൂപകരും തിരിച്ചറിയുന്നിടത്താണ് മഹാവീര്യർ കാലത്തെ അതിജീവിക്കുന്ന ക്ലാസ്സിക്കായി മാറാൻ പോകുന്നത്. ഇപ്പോഴിതാ സൂപ്പർ ഹിറ്റ് സംവിധായകൻ ലാൽ ജോസ് മഹാവീര്യർ കണ്ടതിനു ശേഷം കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ, “അങ്ങിനെയും ചില സിനിമകളുണ്ട്. മഹാവീര്യർ പോലെ. ഒറ്റക്കാഴ്ചയിൽ എല്ലാo തുറന്ന് വയ്ക്കാത്തവ. പ്രേക്ഷകൻ കൂടി ചേർന്ന് പൂരിപ്പിക്കേണ്ട സമസ്യയാണ് അത്തരം സിനിമകൾ. ഒരു വേള പിന്നൊരു കാലത്തും ചർച്ച ചെയ്യപ്പെടുന്നവ. അത്തരം സിനിമകൾക്ക് നമ്മുടെ ശ്രദ്ധയും സപ്പോർട്ടും വേണം. എബ്രിഡ്, പടം കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് നിന്നോടുള്ള സ്നേഹ ബഹുമാനങ്ങൾ കൂടിയിട്ടേയുള്ളു”. ലാൽ ജോസിനെ കൂടാതെ സംവിധായകൻ മധുപാലും മഹാവീര്യർ മുന്നോട്ടു വെക്കുന്ന ആശയങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. ഏതായാലും മലയാള സിനിമാ പ്രേമികൾ ഇപ്പോഴീ ചിത്രത്തെ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.