മലയാള സിനിമയിൽ അടുത്തിടെ വമ്പൻ തരംഗം സൃഷ്ടിച്ച ആസിഫ് അലി ചിത്രമാണ് കെട്ട്യോളാണന്റെ മാലാഖ. കുടുംബ പ്രേക്ഷകരും യുവാക്കളും ഒരേപോലെ സ്വീകരിച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം കരസ്ഥമാക്കി. ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ട ചിത്രം ഒരുപാട് നിരൂപ പ്രശംസകളും നേടിയിരുന്നു. കെട്ട്യോളാണന്റെ മാലാഖയെ പ്രശംസിച്ചു സംവിധായകൻ ലാൽ ജോസ് രംഗത്ത് എത്തിയിരിക്കുകയാണ്. അൽപം വൈകിയാണ് ചിത്രം കാണാൻ സാധിച്ചതെന്നും ഒരു സംവിധായകനും ഒരു എഴുത്തുകാരനും വരവ് അറിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.
ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ചിത്രമാണെന്ന് മലയാളത്തിലെ തന്നെ മുൻനിര സംവിധായകനായ ലാൽ ജോസ് കൂടി അടിവരയിട്ട് പറഞ്ഞിരിക്കുകയാണ്. നിഷാം ബഷീറിനെയും അജി പീറ്ററിനെയും പ്രശംസിച്ചാണ് ലാൽ ജോസ് തന്റെ ഫേസ്ബുക്കിൽ കുറിപ്പ് അവസാനിപ്പിച്ചത്. മലയാള സിനിമയിൽ അധികമാരും ചർച്ച ചെയ്യാത്ത വളരെ ഗൗരവമേറിയ വിഷയത്തയെയാണ് വളരെ മനോഹരമാക്കി സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. മാരിറ്റൽ റെപ്പിനെ പ്രമേയമാക്കി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം നിഷാം ബഷീർ എന്ന നവാഗതനായ സംവിധായകന് ആദ്യ ചിത്രത്തിലൂടെ തന്നെ കരിയറിൽ നല്ല ബ്രെക്ക് ത്രൂ സമ്മാനിച്ചിരിക്കുകയാണ്. നിഷാം- ആസിഫ് കൂട്ടുകെട്ടിൽ മറ്റൊരു ചിത്രത്തിനായി സിനിമ പ്രേമികൾ കാത്തിരിക്കുകയാണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.