മലയാള സിനിമയിലെ ഈ വർഷത്തെ മികച്ച വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ജോഷി ഒരുക്കിയ ഈ മാസ്സ് ചിത്രം എല്ലാത്തരം പ്രേക്ഷകരും ഒരുപോലെയാണ് സ്വീകരിക്കുന്നത്. വമ്പൻ തിരിച്ചു വരവാണ് ജോഷി കാഴ്ച വെച്ചത് എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം മാസ്സും ഡ്രാമയും ചിരിയും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കിയ ഒരു ഗംഭീര സിനിമാനുഭവം ആണ്. മലയാള സിനിമാ ഇന്ഡസ്ട്രിയിലെ പ്രമുഖർ എല്ലാം ഈ സിനിമയെ അഭിനന്ദിച്ചു മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ പ്രശസ്ത സംവിധായകൻ കെ മധു ഈ ചിത്രം കണ്ടതിനു ശേഷം കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടിയെടുക്കുന്നത്.
കെ മധു തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് കണ്ട് പുറത്തിറങ്ങിയപ്പോൾ, ഞാനും ജോഷിയും തമ്മിലുള്ള ദൃഢ സൗഹൃദത്തിന്റെ ഓർമ്മത്തിരകളും സുഖമുള്ള അലകളായി പൊങ്ങി ഉയർന്നു. ചെന്നൈയിൽ ഒരേ സ്റ്റുഡിയോയിൽ രണ്ടിടത്തായി രണ്ട് വർക്കുകളുമായി ഒരേ സമയം പ്രവർത്തിച്ചനാളുകൾ… ഞാൻ എം. കൃഷ്ണൻ നായർ സാറിന്റെ കൂടെ ജോലി ചെയ്യുന്നു. ജോഷി മൂർഖൻ എന്ന സിനിമയുടെ ജോലിത്തിരക്കിലും. ആ സമയത്ത് സ്റ്റുഡിയോയിൽ എത്തിയ കൊച്ചിൻ ഹനീഫ എന്നെ ചൂണ്ടി ജോഷിയോട് പറഞ്ഞു: ” ഇത് മധു വൈപ്പിൽ, അടുത്ത മിടുക്കനായ സംവിധായകൻ “. അന്നു മുതൽ ഞാനും ജോഷിയും അടുത്ത സുഹൃത്തുക്കളായി മാറി.. ഇന്നും ആ സൗഹൃദം ഒളിമങ്ങാതെ ഞങ്ങൾ കാത്ത് സൂക്ഷിക്കുന്നു. കാലം നഷ്ടപ്പെടുത്തുന്ന പ്രഭയല്ല സിനിമയുടേത്. പുതിയകാലത്തിന്റെ വെളിച്ചം പ്രതിഭയുള്ള സംവിധായകരിൽ എക്കാലവും ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ജോഷി ഇപ്പോൾ. ജോഷിയുടെ ചിത്രത്തിന്റെ സ്വീകാര്യതയിൽ അതിയായി സന്തോഷിക്കുന്നു. ജനറേഷൻ ഗ്യാപ്പ് എന്ന ഒന്ന് ഇല്ലെന്ന് അസന്ദിഗ്ധമായി ഒരിക്കൽ കൂടി ഉറപ്പിക്കുന്നു ജോഷിയുടെ ഫ്രെയിമുകൾ. പൊറിഞ്ചുവായി തിരശീലയിൽ എത്തിയ ജോജു ജോർജ്ജ് കഥാപാത്രത്തെ തന്നോട് ചേർത്ത് വച്ചിട്ടുണ്ട്. പൊറിഞ്ചുവും ജോസും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ഞങ്ങളുടെ തലമുറയിലെ സിനിമയിൽ പച്ചപ്പായി നിലനിന്നിരുന്നു എന്നതും ഒർക്കാൻ സുഖമുള്ള കാര്യം. കാലമെത്ര കഴിഞ്ഞാലും സിനിമ താളബോധം നഷ്ടപ്പെടാത്ത സംവിധായകർക്ക് ഒപ്പം തന്നെ നിലയുറപ്പിക്കും എന്ന് പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ അടിവരയിട്ട്. തെളിയിക്കുന്നു”..
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.