ടോവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം ബ്ലോക്ക്ബസ്റ്റർ ഹിറ്റായി കുതിപ്പ് തുടരുകയാണ്. സുജിത് നമ്പ്യാർ രചിച്ച്, നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ ഈ ഫാന്റസി ആക്ഷൻ ചിത്രം അവസാനിച്ചത്, ഒരു രണ്ടാം ഭാഗത്തിനുള്ള സൂചന തന്നു കൊണ്ടാണ്. എന്നാലിപ്പോഴിതാ, ARM ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് ആക്കാനുള്ള പ്ലാനിലാണ് തങ്ങളെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകനായ ജിതിൻ ലാൽ.
ഇനി വരാനുള്ള ഒമ്പതോളം കഥകൾ ഇപ്പോഴേ പ്ലാൻ ചെയ്യുന്നുണ്ട് എന്നും അദ്ദേഹം അടുത്തിടെ നൽകിയ ഒരു മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തി. എന്നാൽ ഈ ഒന്പത് കഥകളും വ്യത്യസ്ത സിനിമാ വിഭാഗങ്ങളിൽ പെടുന്നവയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന, നമ്മുടെ നാട്ടിലെ പ്രേക്ഷകർക്ക് എളുപ്പം കണക്ട് ചെയ്യാൻ പറ്റുന്ന കഥകളായിരിക്കും അവയെല്ലാം പറയുകയെന്നും ജിതിൻ ലാൽ കൂട്ടിച്ചേർത്തു.
താനും രചയിതാവായ സുജിത് നമ്പ്യാരും ഈ ഒൻപത് കഥകളും സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടെന്നും, അജയന്റെ രണ്ടാം മോഷണത്തിലെ കഥാപാത്രങ്ങൾ പലരും ഈ കഥകളിൽ വന്നു പോകുമെന്നും ജിതിൻ പറയുന്നു. അതൊക്കെ എങ്ങനെയെങ്കിലും ചെയ്ത് എടുക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്നും ജിതിൻ പറഞ്ഞു. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച അജയന്റെ രണ്ടാം മോഷണം ത്രീഡിയിലും കൂടെയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞ ഈ ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങൾക്കാണ് ടോവിനോ ജീവൻ പകർന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.