മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് മുൻനിര സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ് പോലത്തെ പകരം വെക്കാൻ സാധിക്കാത്ത സൃഷ്ട്ടികൾ തന്നെയാണ് ജീത്തു ജോസഫിനെ മറ്റ് സംവിധായകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. നല്ല ചിത്രങ്ങൾ ചെയ്യുന്ന മറ്റ് സംവിധായകരെ അഭിനന്ദിക്കുന്ന കാര്യത്തിലും ജീത്തു ജോസഫ് എന്നും മുന്നിൽ തന്നെയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അനൂപ് മേനോൻ നായകനായിയെത്തിയ എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തെ പുകഴ്ത്തി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരിക്കുകയാണ്. സൂരജ് തോമസ് സംവിധാനം ചെയ്ത ഈ ചിത്രം മുൻവിധി കൊണ്ടും തെറ്റുദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും ഇത്രെയും വർഷങ്ങളായി കാണാൻ സാധിച്ചില്ല എന്ന് ജീത്തു ജോസഫ് കുറിക്കുകയുണ്ടായി. 2018 ലാണ് ചിത്രം കേരളത്തിൽ പ്രദര്ശനത്തിനെത്തിയത്. എന്റെ മെഴുതിരി അത്താഴങ്ങൾ മനോഹരമായ ചിത്രം ആണെന്നും തിരക്കഥയും സംഭാഷണവും ഏറെ മികച്ചതാണന്നും അവതരണവും ഏറെ വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രം കാണുവാൻ രണ്ട് വർഷം വൈകിയതിന് സംവിധായകൻ പോസ്റ്റിലൂടെ ക്ഷമയും ചോദിച്ചിരിക്കുകയാണ്.
പോസ്റ്റിന്റെ പൂർണ രൂപം:
നമ്മുടെയൊക്കെ ജീവിതത്തില്‍ ചില മുന്‍ വിധികള്‍ കൊണ്ട് ചിലതിനെതിരെ നമ്മള്‍ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്പോളുള്ള ജാള്യത. അങ്ങിനെ ഒരു മാനസികാവസ്ഥയിലാണ് ഞാനിപ്പോള്‍. തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുന്‍വിധികൊണ്ടും ഞാന്‍ കാണാതിരുന്ന ഒരു സിനിമ എന്റെ മെഴുകുതിരി അത്താഴങ്ങള്‍. ഒരു മനോഹരമായ പ്രണയചിത്രം.
മനോഹരമായ സ്‌ക്രിപ്റ്റ്, പ്രത്യേകിച്ച് സംഭാഷണങ്ങള്‍, ഇത് ചെയ്ത അനൂപ് മേനോന് ആശംസകള്‍. സംവിധായകന്‍ സൂരജ് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രം ഞാന്‍ വളരെ അധികം ആസ്വദിച്ചു. എത്ര സ്വാഭാവികമാണ്. ചിത്രം കാണാന്‍ രണ്ട് വര്‍ഷം വൈകിയതിന് ചിത്രത്തിന്റെ മുഴുവന്‍ ടീമിനോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.