അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ അണിയിച്ചൊരുക്കിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയ 21 ഗ്രാംസ് ഇപ്പോൾ ഗംഭീര പ്രതികരണം നേടി കേരളത്തിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറ്റം തുടരുകയാണ്. സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ ഒട്ടേറെ പേർ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരുന്നു. പ്രശസ്ത സംവിധായകരായ സജി സുരേന്ദ്രൻ, ഷാജി കൈലാസ് എന്നിവർക്ക് പുറമെ ഇപ്പോൾ ഈ സിനിമയെ അഭിനന്ദിച്ചു കൊണ്ട് വന്നിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ ആയ ജീത്തു ജോസെഫ് ആണ്. ഈ ചിത്രം കണ്ടു എന്നും മികച്ച ത്രില്ലർ ആണിതെന്നും ജീത്തു പറയുന്നു. സസ്പെൻസ് ആണ് ഇതിന്റെ ഹൈലൈറ്റ് എന്നും ജീത്തു ജോസെഫ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു. മെമ്മറീസ്, ദൃശ്യം, ദൃശ്യം 2 പോലത്തെ ക്ലാസിക് ത്രില്ലർ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സംവിധായകൻ ആണ് ജീത്തു ജോസഫ്. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ വിലയാണ് സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടുക.
ഇപ്പോൾ 21 ഗ്രാംസ് എന്ന ചിത്രത്തിന് കേരളത്തിൽ ഷോകളും സ്‌ക്രീനുകളും വർധിക്കുകയാണ്. പതുക്കെ തുടങ്ങി കത്തി കയറുകയാണ് ഈ ചിത്രം ബോക്സ് ഓഫീസിൽ. ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ എൻ നിർമ്മിച്ച ഈ ചിത്രത്തിൽ അനൂപ് മേനോൻ കൂടാതെ ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
This website uses cookies.