തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളാണ് ഹരി. ഇതിനോടകം പതിനാറോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഹരി ഒരുപിടി സൂപ്പർ ഹിറ്റ് മാസ്സ് ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിട്ടുള്ളത്. വിക്രം നായകനായ സാമി, ശരത്കുമാർ നായകനായ അയ്യാ, സൂര്യ നായകനായ ആറു, സൂര്യയുടെ സൂപ്പർ ഹിറ്റ് പോലീസ് സീരിസായ സിങ്കം സീരിസ് എന്നിവയെല്ലാം ഹരി നമ്മുക്ക് മുന്നിലെത്തിച്ച ചിത്രങ്ങളിൽ ചിലതാണ്. എന്നാൽ ഇതുവരെ ദളപതി വിജയ് നായകനായ ഒരു ചിത്രം ഹരി ഒരുക്കിയിട്ടില്ല. ഗലാട്ട തമിഴ് ചാനലിന് വേണ്ടി അനുവദിച്ച അഭിമുഖത്തിൽ ഈ ചോദ്യം ചോദിച്ചപ്പോൾ ഹരി പറഞ്ഞ മറുപടി ഏറെ ശ്രദ്ധ നേടുകയാണിപ്പോൾ. വിജയ്‌യോട് താൻ കഥകൾ ചർച്ച ചെയ്യാറുണ്ടെന്നും ഓരോന്ന് അതിന്റെ സമയത്തു നടക്കുമെന്നും അദ്ദേഹം പറയുന്നു. ഓരോ പ്രൊജക്റ്റും നടക്കാൻ അതിന്റെതായ സമയം വേണമെന്നും താൻ എല്ലാവരോടും കഥകൾ സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
തമിഴിലെ മുൻനിര താരങ്ങൾ കൂടാതെ തെലുങ്കിലെ മുൻനിര താരങ്ങളുമായും കഥകൾ സംസാരിച്ചിട്ടുണ്ടെന്നും, നമ്മൾ ഓരോ ദിവസവും പുതിയതാവുന്ന ഫീലാണ് നമ്മൾ പുത്തൻ കഥകൾ ചർച്ച ചെയ്യുമ്പോൾ ലഭിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ യാനൈ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ന് റിലീസായ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അരുൺ വിജയ് നായകനായെത്തിയിരിക്കുന്ന ഈ ആക്ഷൻ ചിത്രത്തിലെ പ്രിയ ഭവാനി ശങ്കർ, യോഗി ബാബു, സമുദ്രക്കനി എന്നിവരും അഭിനയിച്ചിരിക്കുന്നു. ഹരി തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. ധനുഷ്, വിശാൽ എന്നിവരെ നായകന്മാരാക്കിയും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ഹരി.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.