സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം സിനിമാപ്രേമികളുടെ ഒരു സ്വപ്‌നമാണ്. ഇരുവരെയും വെച്ച് വീണ്ടും സിനിമ എടുക്കുവാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായൻ ഫാസിൽ ഇപ്പോൾ. ഹോളിവുഡ് ആക്ഷൻ ക്ലാസ്സിക് സിനിമയായ ഫേസ് ഓഫിന്റെ പ്രമേയത്തിന് സമാനമായ ഒരു സിനിമ എടുക്കണമെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. ഹോളിവുഡിലെ മികച്ച ആക്ഷൻ ത്രില്ലർ സിനിമകളിൽ ഒന്നാണ് ഫേസ് ഓഫ്. നായകനും വില്ലനും തമ്മിൽ മുഖം മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. അതുകൊണ്ടു തന്നെ സിനിമയിൽ നായകനായോ വില്ലനായോ ആരെയും വിശേഷിപ്പിക്കാനാകില്ല. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഫാൻസിനും ഇക്കാര്യത്തിൽ പ്രശ്‌നമുണ്ടാകില്ല. ഞാൻ വിളിച്ചാൽ മോഹൻലാലും മമ്മൂട്ടിയും ഇനിയും എന്റെ സിനിമയിൽ അഭിനയിക്കുമെന്ന് ഉറപ്പുണ്ട്. ഫേസ് ഓഫ് പോലത്തെ ഒരു സബ്ജക്ട് വെച്ച് സിനിമയെടുക്കണമെന്ന് താൻ ആലോചിക്കുന്നുണ്ടെന്നും ഫാസിൽ ചൂണ്ടിക്കാട്ടി.
മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിച്ച നിരവധി ചിത്രങ്ങൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.1981 ല്‍ ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഹിംസ എന്ന ചിത്രമായിരുന്നു മമ്മൂട്ടിയും മോഹൻലാലും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം. 1983 ല്‍ പുറത്തിറങ്ങിയ പടയോട്ടത്തിൽ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛന്‍ വേഷമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. കമ്മരന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ജിജോ പൊന്നൂസായിരുന്നു ചിത്രത്തിന്റെ സംവിധാനം. പിന്നീട് സ്‌നേഹ കാഴ്ചയില്‍, എന്റെ കഥ, ഗുരു ദക്ഷിണ, ഹിമവാഹിനി, അക്കരെ, അങ്ങാടിക്കപ്പുറത്ത്, നേരംപുലരുമ്പോള്‍, മനു അങ്കിൾ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മനു അങ്കിളിൽ അതിഥി വേഷമായിരുന്നു മോഹൻലാലിന്. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒടുവിൽ ഒന്നിച്ച് അഭിനയിച്ചത്. താര രാജാക്കന്മാർ ഒന്നിക്കുന്ന മറ്റൊരു ചിത്രത്തിനായുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.