[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂപ്പർഹിറ്റ് ഹോളിവുഡ് ആക്ഷൻ ചിത്രം മമ്മൂട്ടിയേയും മോഹൻലാലിനേയും വച്ച് ഒരുക്കാൻ ആഗ്രഹവുമായി പ്രമുഖ സംവിധായകൻ

സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം സിനിമാപ്രേമികളുടെ ഒരു സ്വപ്‌നമാണ്. ഇരുവരെയും വെച്ച് വീണ്ടും സിനിമ എടുക്കുവാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായൻ ഫാസിൽ ഇപ്പോൾ. ഹോളിവുഡ് ആക്ഷൻ ക്ലാസ്സിക് സിനിമയായ ഫേസ് ഓഫിന്റെ പ്രമേയത്തിന് സമാനമായ ഒരു സിനിമ എടുക്കണമെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. ഹോളിവുഡിലെ മികച്ച ആക്ഷൻ ത്രില്ലർ സിനിമകളിൽ ഒന്നാണ് ഫേസ് ഓഫ്. നായകനും വില്ലനും തമ്മിൽ മുഖം മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. അതുകൊണ്ടു തന്നെ സിനിമയിൽ നായകനായോ വില്ലനായോ ആരെയും വിശേഷിപ്പിക്കാനാകില്ല. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഫാൻസിനും ഇക്കാര്യത്തിൽ പ്രശ്‌നമുണ്ടാകില്ല. ഞാൻ വിളിച്ചാൽ മോഹൻലാലും മമ്മൂട്ടിയും ഇനിയും എന്റെ സിനിമയിൽ അഭിനയിക്കുമെന്ന് ഉറപ്പുണ്ട്. ഫേസ് ഓഫ് പോലത്തെ ഒരു സബ്ജക്ട് വെച്ച് സിനിമയെടുക്കണമെന്ന് താൻ ആലോചിക്കുന്നുണ്ടെന്നും ഫാസിൽ ചൂണ്ടിക്കാട്ടി.

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിച്ച നിരവധി ചിത്രങ്ങൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.1981 ല്‍ ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഹിംസ എന്ന ചിത്രമായിരുന്നു മമ്മൂട്ടിയും മോഹൻലാലും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം. 1983 ല്‍ പുറത്തിറങ്ങിയ പടയോട്ടത്തിൽ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛന്‍ വേഷമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. കമ്മരന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ജിജോ പൊന്നൂസായിരുന്നു ചിത്രത്തിന്റെ സംവിധാനം. പിന്നീട് സ്‌നേഹ കാഴ്ചയില്‍, എന്റെ കഥ, ഗുരു ദക്ഷിണ, ഹിമവാഹിനി, അക്കരെ, അങ്ങാടിക്കപ്പുറത്ത്, നേരംപുലരുമ്പോള്‍, മനു അങ്കിൾ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മനു അങ്കിളിൽ അതിഥി വേഷമായിരുന്നു മോഹൻലാലിന്. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒടുവിൽ ഒന്നിച്ച് അഭിനയിച്ചത്. താര രാജാക്കന്മാർ ഒന്നിക്കുന്ന മറ്റൊരു ചിത്രത്തിനായുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ.

webdesk

Recent Posts

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…

1 min ago

പ്രേക്ഷകപ്രതീക്ഷയുടെ മുൾമുനയിൽ ; നരിവേട്ടയുടെ അഡ്വാൻസ് ബുക്കിംങ് ആരംഭിച്ചു

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…

1 day ago

”വാടാ വേടാ..’ നരിവേട്ടയ്ക്ക് ആവേശവുമായി വേടനും ജേക്സ് ബിജോയിയും; പുതിയ ഗാനം പുറത്തിറങ്ങി..

വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…

3 days ago

യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എത്താൻ ഇനി 5 നാൾ; ശ്രദ്ധ നേടി സംവിധായകൻ്റെ കുറിപ്പ്

അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…

4 days ago

‘ഗോളം’ നായകന്‍റെ പുതിയ ചിത്രം “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള”; വിനീത്- മധു ബാലകൃഷ്ണൻ ടീമിന്റെ ‘ചങ്കാ..ചങ്കാ’ ഗാനം കാണാം

ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…

5 days ago

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ..

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…

5 days ago