ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ പുതുയുഗ സിനിമകളുടെ അമരക്കാരനായി മാറിയ താരം എന്ന് തന്നെ ഫാസിൽ എന്ന സംവിധായകനെ നമുക്ക് വിളിക്കാം. മഞ്ഞിൽ വിരിഞ്ഞ പൂവുകൾ മുതൽ നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി എത്തിയത്. തന്റെ ആദ്യ ചിത്രത്തിലൂടെ ഫാസിൽ മലയാള സിനിമയ്ക്ക് നൽകിയ സമ്മാനമായിരുന്നു മോഹൻലാൽ. ചിത്രം അന്ന് വലിയ വിജയമായപ്പോൾ പുതു തരംഗത്തിന് തുടക്കമിടുകയായിരുന്നു ഫാസിലും സംഘവും. പിന്നീട് തുടർന്നുള്ള വർഷങ്ങളിൽ ഇരുവരും നാലോളം ചിത്രങ്ങൾ തുടർച്ചയായി ചെയ്യുകയുണ്ടായി എല്ലാ ചിത്രങ്ങളും തന്നെ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് ഇവരുടെ കൂട്ടുകെട്ട് വലിയ തരംഗം സൃഷ്‌ടിച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. വലിയ വിജയം നേടി എന്നതിലുപരി കലാപരമായും ഏറെ മുന്നിൽ നിൽക്കുന്ന ചിത്രമായിരുന്നു മാണി ചിത്രത്താഴ്. ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശോഭന ദേശീയ വാർഡും കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ പറ്റിയാണ് ഫാസിൽ വീണ്ടും മനസ് തുറക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ മലയാളികൾ ഇന്നും ഓർത്തു വെക്കുന്ന അതിമനോഹര ഗാനങ്ങൾ ആണ്. ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ എന്ന എം. ജി രാധാകൃഷ്‌ണൻ ഈണം നൽകിയ ഗാനത്തെ പറ്റിയാണ് ഫാസിൽ സംസാരിച്ചത്. ചിത്രത്തിലെ അതിമനോഹര ഗാനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്ന് പറഞ്ഞ ഫാസിൽ അതിലെ വരി തന്നെ ആകർഷിച്ചു എന്നും. വിരഹഗാനം വിതുമ്പി നിൽക്കും എന്ന വരിയിൽ ചിത്രത്തിന്റെ ആ നിഗൂഢത നഷ്ടപ്പെടാത്ത രീതിയിൽ തന്നെ ശോഭനയെ ഒന്ന് നോക്കാൻ താൻ ആവശ്യപ്പെട്ടു. ഒരു ചെറിയ നോട്ടമാണ് പറഞ്ഞതെങ്കിൽ കൂടിയും അതിഗംഭീരമായാണ് മോഹൻലാൽ അത് ചെയ്തത്. മോഹൻലാലിന്റെ ആ ഒരു ക്ഷണ നേരത്തേക്കുള്ള നോട്ടം വരെയും അതിഗംഭീരമായാണ് അദ്ദേഹം ചെയ്തിരിക്കുന്നത് എന്നും ഫാസിൽ പറഞ്ഞു. മനസിൽ കണ്ടതിന്റെ അപ്പുറമാണ് മോഹൻലാൽ ഫാസിലിനു നല്‍കി വിസ്മയിപ്പിച്ചത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.