മെഗാസ്റ്റാർ മമ്മൂട്ടി ആദ്യമായി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന പുതിയ ചിത്രമായ വൺ റിലീസിന് ഒരുങ്ങിരിക്കുകയാണ്. മലയാളത്തിലെ ഹിറ്റ് മേക്കേഴ്സ് എന്ന വിളിപ്പേരുള്ള തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് കൂട്ടുകെട്ടിൽ തയ്യാറായ തിരക്കഥ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥനാണ്. 2015- ൽ പുറത്തിറങ്ങിയ ചിറകൊടിഞ്ഞ കിനാവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സന്തോഷ് വിശ്വനാഥൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തന്റെ രണ്ടാം ചിത്രത്തിനുവേണ്ടി നിരവധി ചർച്ചകളും ഒരുക്കങ്ങളും നടത്തിയെങ്കിലും ഒടുവിൽ ഒരു പൊളിറ്റിക്കൽ ത്രില്ലറിലേക്ക് എത്തിപ്പെടുകയായിരുന്നു. പൂർണ്ണമായും മമ്മൂട്ടി എന്ന നടനെ മനസ്സിൽ കണ്ടുകൊണ്ടാണ് വൺ എന്ന ചിത്രത്തിന്റെ പിന്നണി ജോലികൾ ചെയ്ത്. കടക്കൽ ചന്ദ്രൻ എന്ന ശക്തനായ മുഖ്യമന്ത്രിയുടെ കഥാപാത്ര സൃഷ്ടിക്ക് പ്രചോദനമായത് മമ്മൂട്ടിയുടെ ശരീരഭാഷയും സംഭാഷണ ശൈലിയുമാണ്. ചിത്രത്തെക്കുറിച്ചും അതിലെ കഥാപാത്ര രൂപീകരണത്തെക്കുറിച്ചും സംവിധായകൻ സന്തോഷ് വിശ്വനാഥൻ ദീപികക്ക് നൽകിയ അഭിമുഖത്തിൽ വിശദമായി സംസാരിച്ചിരിക്കുകയാണ്.
നിരവധി എംഎൽഎമാരെയും എംപിമാരെയും മറ്റ് രാഷ്ട്രീയ നിരീക്ഷകരെയും നേരിൽ കണ്ട് ചർച്ച നടത്തിയതിനു ശേഷമാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് വൺ ഒരുക്കിയത് എന്നുള്ള അവകാശവാദങ്ങളൊന്നുമില്ല. പക്ഷേ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് വൺ പറയുന്നത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ കഥാപാത്രം കേരളത്തിലെ ഏതെങ്കിലും മുഖ്യമന്ത്രിയുമായി സാമ്യമുള്ളതാണോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി സന്തോഷ് വിശ്വനാഥൻ നൽകി. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണോ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രം രൂപപ്പെട്ടത് എന്ന ചോദ്യത്തിന് സന്തോഷ് വിശ്വനാഥന്റെ മറുപടി ഇങ്ങനെ. എൽഡിഎഫുകാർ ഈ സിനിമ കാണുമ്പോൾ ഇത് നമ്മുടെ സിനിമയെന്ന് പറയും. യുഡിഎഫുകാർ ഈ സിനിമ കാണുമ്പോൾ ഇത് നമ്മുടെ സിനിമ എന്നു പറയും. ബിജെപിക്കാർ ഈ സിനിമ കാണുമ്പോൾ ഇത് നമ്മുടെ സിനിമ എന്നു പറയും. പൊതുജനങ്ങൾ ഈ സിനിമ കാണുമ്പോൾ ഇത് അവരുടെ ആരുടേയും സിനിമയല്ല, ഇത് നമ്മുടെ സിനിമയാണെന്നും പറയും.
ഇ.കെ. നായനാർ, കെ. കരുണാകരൻ, എ. കെ. ആന്റണി, പിണറായി വിജയൻ തുടങ്ങിയ മുഖ്യമന്ത്രിമാരുടെ മാനറിസങ്ങൾ കടയ്ക്കൽ ചന്ദ്രന് റഫറൻസായി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. ഒരു വ്യക്തിയുടെയും ഒരു ശൈലിയും കടയ്ക്കൽ ചന്ദ്രനിൽ ചേർത്തിട്ടില്ല. പുതിയൊരു മുഖ്യമന്ത്രിയെ ഇതിൽ കാണാനാകും. അതുകൊണ്ടുതന്നെ ആരുമായും സാമ്യം തോന്നാത്ത രീതിയിലാണ് ചെയ്തിരിക്കുന്നത്. റോൾ മോഡൽ ആയി മമ്മൂക്ക ആരെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടാവും അത് ഞങ്ങളോട് പറഞ്ഞിട്ടുമില്ല.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.