കമ്പ്ലീറ്റ് ആക്ടര് മോഹന്ലാല് നായകനാകുന്ന ചിത്രം വില്ലന്, ഒരു മാസ്സ് മസാല പാക്കേജ് അല്ലെന്ന് രചയിതാവും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്.!
ആദ്യ പ്രിവ്യുഷോക്കു ശേഷം വന്ന ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യാതൊരുവിധ മുന്വിധികളുമായ് വില്ലനെ സമീപിക്കേണ്ടതില്ലെന്നും ലൈവില് അദ്ദേഹം കൂട്ടിച്ചേര്ക്കുന്നു. കൃത്യമായ പ്രമേയത്തെ അടിസ്ഥാനമാക്കി പോകുന്ന, പ്രേഷകരോട് ചിലത് വിളിച്ചുപറയാന് ആഗ്രഹിക്കുന്നചിത്രമാണിതെന്നും, എന്നാല് എല്ലാവിധ പ്രേഷകരെയും സന്തോഷിപ്പിക്കുന്ന തരത്തിലുള്ള, ഒരു നല്ല ത്രില്ലറിന്റെ എല്ലാ പിരിമുറുക്കങ്ങളോടും കൂടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സംവിധായകന് അവകാശപ്പെടുന്നു.
തന്റെ മുന് ലാല് ചിത്രങ്ങളില് ഒരു അവകാശവാദങ്ങളും ഉന്നയിക്കുന്നില്ലെന്നും, പക്ഷേ വില്ലന് ഒരു പുതിയ അനുഭവമായിരിക്കുമെന്നും ബി. ഉണ്ണികൃഷ്ണന് ലൈവില് കൂട്ടിച്ചേര്ക്കുന്നു. മോഹന്ലാലിന്റെ അഭിനയത്തെ ‘ക്ലാസ്സ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
” എന്റെ കഴിഞ്ഞ നാലു ചിത്രങ്ങളിലും ഞാന് ലാല് സാറിനെ വ്യത്യസ്തമായ് അവതരിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല് എന്റെ നാലു സിനിമകളില് ശ്രീ. മോഹന്ലാലിന്റെ ഏറ്റവും മികച്ച അഭിനയം വില്ലനിലായിരിക്കും. ലാല് സര് നിങ്ങളെ വിസ്മയിപ്പിക്കും. മാത്യു മാഞ്ഞൂരാന് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചതിനെ ക്ലാസ്സ് എന്നേ പറയാനാകൂ..”
സംവിധായകന്റെ വാക്കുകള്..
ഈ മാസം 27നു റിലീസ് ആകുന്ന വില്ലന് ഇതോടകം തന്നെ റെക്കോര്ഡുകള് വാരിക്കൂട്ടി കുതിക്കുകയാണ്. മറ്റൊരു ലാല് മാജിക്കിനായ് കാത്തിരിക്കാം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.