മലയാളത്തിലും തെലുങ്കിലും ഇപ്പോൾ വളരെയധികം ചർച്ചകളിൽ ഇടംപിടിച്ച ചിത്രമാണ് വൈ. എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്ര എന്ന പുതിയ ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ രാജശേഖര റെഡ്ഡിയുടെ മകനായ ജഗൻ മോഹൻ റെഡ്ഡിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തമിഴ് സൂപ്പർ താരം സൂര്യ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ വാർത്തകൾക്ക് വിശദീകരണവുമായാണ് സംവിധായകനായ മഹി വി രാഘവ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിനായി സൂര്യയെ ഇതുവരെ സമീപിച്ചിട്ടില്ല എന്നും, ചിത്രത്തിൻറെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ നടന്നു വരുന്നതേയുള്ളു എന്നുമാണ് സംവിധായകൻ അറിയിച്ചിട്ടുള്ളത്. മമ്മൂട്ടിയെയും തെലുങ്ക് നടനായ പോസാനി കൃഷ്ണയെയും മാത്രമാണ് ഇതുവരെയും ചിത്രത്തിനായി കാസ്റ്റ് ചെയ്തിട്ടുള്ളത് എന്നും സംവിധായകൻ അറിയിക്കുകയുണ്ടായി. ആവശ്യമെങ്കിൽ തീർച്ചയായും സൂര്യയെ ചിത്രത്തിൽ എത്തിക്കുവാൻ ശ്രമിക്കുമെന്നും സംവിധായകൻ അറിയിച്ചു.
ആനന്ദബ്രഹ്മോ, പാത്തശാല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മഹി രാഘവ്. കഴിഞ്ഞദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾ എല്ലാം തന്നെ തെലുങ്കു മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഡിയുടെ എക്കാലത്തെയും പ്രശസ്തമായ രഥയാത്രയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 2003 ൽ നടന്ന രഥയാത്ര ആന്ധ്ര രാഷ്ട്രീയ ചരിത്രത്തിലെ നാഴിക കല്ലായിരുന്നു. വൈ. എസ് രാജശേഖര റെഡ്ഡിയുടെ മകനായ ജഗൻമോഹൻ ഇപ്പോൾ ആന്ധ്ര പ്രതിപക്ഷ നേതാവാണ്. രാഷ്ട്രീയമായും ഏറെ പ്രാധാന്യം അർഹിക്കുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും. വിജയ് ചില്ല, സാക്ഷി ദേവി തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.