നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ “പ്രതിഛായ” മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രം പറയുന്ന രാഷ്ട്രീയവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾക്കും ഒപ്പം, ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് കേരളാ രാഷ്ട്രീയത്തിലെ പ്രമുഖരുടെ ജീവിതങ്ങളുമായി ഉള്ള സാമ്യവും പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ട് അഭിനന്ദനവുമായി രംഗത്ത് വന്നിരിക്കുന്നത് മലയാളത്തിലെ ഹിറ്റ് മേക്കർ ആയ ഭദ്രൻ ആണ്.
ചിത്രം കണ്ടതിന് ശേഷം അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “ഞാൻ ഇന്നലെ ‘പ്രതിഛായ’ കണ്ടു. ഈ ചിത്രത്തിന്റെ പേര് തന്നെയാണ് ആദ്യ ദിവസം തന്നെ ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചത്. സ്ഥിരം പാറ്റെനിൽ വാർത്തെടുക്കുന്ന പൊളിറ്റിക്കൽ സിനിമകളിൽ നിന്നും കുടുംബ ബന്ധങ്ങളെ ശ്രദ്ധയോടെ ചേർത്തിണക്കിയ വ്യത്യസ്തതയുടെ ചുവടുറപ്പിച്ച തിരക്കഥ ഹൃദയ സ്പര്ശിയായി. രാഷ്ട്രീയ സിനിമകളിൽ സ്ഥിരം കേൾക്കുന്ന കട്ടുകഴപ്പൻ ഡയലോഗുകൾ ഒഴിവാക്കിക്കൊണ്ട്, അർത്ഥവത്തായ നല്ല ലൈനുകൾ കഥാപാത്രങ്ങളെ കൊണ്ട് പറയിപ്പിച്ചപ്പോൾ തന്നെ യഥാർത്യമായി തോന്നി. ഒരു കാര്യം കൂടി പറഞ്ഞു പോവാതെ വയ്യ. ബാലചന്ദ്രമേനോന്റെ പതിവ് ശൈലിയിലുള്ള ഡയലോഗ് ഡെലിവറിയും, അഭിനയ ശൈലിയും ഈ സിനിമയിൽ ഇല്ല. മേനോനെ പുതിയ അഭിനയപാതായിലൂടെ സംവിധായകൻ ‘ബി. ഉണ്ണികൃഷ്ണൻ’ സഞ്ചരിപ്പിച്ചു എന്നത് ശ്ലാഘനീയമാണ്.
നിവിൻ,.. എന്നും കൗതുകം തോന്നുന്ന, കുട്ടിത്തം മാറ്റി, ‘ഒരു ‘പവർ പാക്ക്’, വേഷം ചുമലിൽ ചുമക്കാൻ കഴിയുമെന്ന് വളരെ അനായാസം തെളിയിച്ചിരിക്കുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ ചിലസ്ഥലങ്ങളിലെങ്കിലും കഥയുടെ മനസ്സുമായി ചേർന്നുപോയോ എന്ന് സംശയിക്കുന്നു. ‘പ്രതിച്ഛായ’കൾ ഉണ്ടാക്കുകയും, അത് നിലനിർത്തുകയും ചെയ്യുന്നിടത്താണ് യഥാർത്ഥ രാഷ്ട്രീയ തന്ത്രമെന്നും അതിലേ ഒരു ചെറിയ അശ്രദ്ധ പോലും ഇന്നലെ വരെ ഉണ്ടാക്കിയെടുത്ത എല്ലാ ‘പ്രതിച്ഛായ’കളെയും തകർത്തെറിയുമെന്നും ഈ സിനിമ പറയാതെ പറയുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും, പുനർചിന്തിക്കേണ്ട ഒരു വിഷയമാണിത്. രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണം. എന്തെങ്കിലും തിരിച്ചറിവുകൾ കിട്ടിയാൽ നാടിനു നന്ന്.”
ചന്ദ്രു സെൽവരാജ് കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസ് ആണ്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നിവിൻ, ബാലചന്ദ്ര മേനോൻ എന്നിവർ കൂടാതെ സബിത ആനന്ദ്, ആൻ അഗസ്റ്റിൻ, ഷറഫുദീൻ, സായ് കുമാർ, നീതു കൃഷ്ണ, ഹരിശ്രീ അശോകൻ, മണിയൻ പിള്ള രാജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
This website uses cookies.