[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അധ്യാപകർ ഇത്തരത്തിൽ ഉള്ള സിനിമകൾ ഈ തലമുറയെ കാണിക്കാൻ മുൻകൈ എടുക്കണം; പ്യാലിക്ക് പ്രശംസയുമായി സൂപ്പർ ഹിറ്റ് സംവിധായകൻ

ബാലതാരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ പ്യാലി ജൂലൈ എട്ടിന് റിലീസ് ചെയ്യാൻ പോവുകയാണ്. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്ന ഈ ചിത്രം രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത് നവാഗതരായ ബബിതയും റിനും ചേർന്നാണ്. ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്ന് നിർമ്മിച്ച ചിത്രമാണിത്. കഴിഞ്ഞ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രം, അവാർഡ് ജൂറിയുടെ ഭാഗമായിരിക്കെ കണ്ട സംവിധായകൻ ഭദ്രൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഭദ്രൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത് ഇങ്ങനെ, “യാദൃശ്ചികമായി ‘പ്യാലി’ സിനിമയുടെ trailer കണ്ടപ്പോൾ I become excited !! ആ ചലച്ചിത്രം തീയറ്ററുകളിൽ വരുന്നു എന്നതും ദുൽഖർ സൽമാന്റെ Wayfarer films അതിന്റെ co-production ഏറ്റെടുത്തുകൊണ്ട് റിലീസ് ചെയ്യുന്നു എന്നതും ഒരു വാർത്തയാണ്. തീയറ്ററുകളെ സ്വാധീനിക്കാൻ കഴിവില്ലാത്ത കമ്പനികൾ ആ ചിത്രത്തെ നശിപ്പിച്ച് കളയും എന്നുള്ളത് ഉറപ്പ്. അത്ര ഒരു ഗംഭീര content ആയിരുന്നു ആ സിനിമയ്ക്കുള്ളിലെ സ്പിരിറ്റ്‌. നിങ്ങളോരോരുത്തരും കുടുംബത്തോടൊപ്പം നമ്മുടെ മക്കളെ കാണിച്ചു കൊടുക്കേണ്ട ഒരു ചലച്ചിത്രം തന്നെ ആണ് ഇത് . ഞാൻ കഴിഞ്ഞതിന് മുമ്പിലത്തെ സ്റ്റേറ്റ് അവാർഡ് കമ്മിറ്റിയിൽ ജൂറി ആയിരിക്കെ എന്നെ ഏറ്റവും അധികം സ്പർശിച്ച അപൂർവം സിനിമകളിൽ ഒന്നായിരുന്നു ‘പ്യാലി ‘. അതിന്റെ കെട്ടുറപ്പുള്ള തിരക്കഥയും ഒരു പൂമ്പാറ്റയ്ക്ക് പുറകെ ഓടുന്ന ഒരു കുട്ടിയുടെ കാലടികൾ പോലെ, ഫ്രെയിമുകളുടെ കഥയ്ക്ക് പിറകെ ഉള്ള സഞ്ചാരം അത്യുജ്ജ്വലമായിരുന്നു . ഭ്രൂണത്തിലെ ശിശുവിനെ തിരിച്ചറിഞ്ഞ അമ്മ, ചലനത്തിലും ശ്വാസത്തിലും ജീവരസത്തിൽ കഴിയുന്ന കുഞ്ഞിനെ സൂക്ഷ്മതയോടെ പരിലാളിച്ച വിദഗ്ധതയോടെ പ്യാലിയെ ഒരു കവിത പോലെ റിൻ and ബബിത വളർത്തിയെടുത്തു എന്ന് പറയാതിരിക്ക വയ്യ!!. സ്കൂളുകളിൽ ഇന്നും തുരുമ്പെടുത്തു കലഹരണപ്പെട്ട പാനിപ്പത്ത് യുദ്ധം പഠിപ്പിച്ച് സമയം കളയാതെ അധ്യാപകർ ഇത്തരത്തിൽ ഉള്ള സിനിമകൾ ഈ തലമുറയെ കാണിക്കാൻ മുൻകൈ എടുക്കണം..”.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

1 day ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

1 day ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

1 day ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

1 day ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

3 days ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

3 days ago

This website uses cookies.