വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം വലിയ വിജയമാണ് നേടിയെടുത്തത്. ഈ വർഷം ജനുവരിയിൽ പുറത്തു വന്ന ഈ പ്രണവ് മോഹൻലാൽ ചിത്രം ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ വിജയവുമാണ്. അന്പത്തിയഞ്ചു കോടിക്ക് മുകളിൽ ആണ് ഹൃദയം നേടിയ വേൾഡ് വൈഡ് ഗ്രോസ്. ഇതിലെ അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രണവ് മോഹൻലാൽ അതിഗംഭീര പ്രകടനമാണ് നൽകിയത്. വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഈ ചിത്രത്തിലൂടെ പ്രണവ് നേടിയെടുത്തു. ഇപ്പോഴിതാ പ്രണവ് എന്ന നടനെ കുറിച്ച് ഹൃദയം കണ്ട സംവിധായകൻ ഭദ്രന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ഭദ്രൻ കുറിച്ചത് ഇങ്ങനെ, “പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകർ വാട്സാപ്പിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു, ഒരു അഭിനേതാവിന്റെ നല്ല പെർഫോമൻസിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രൻ സർ എന്തേ ‘ഹൃദയ’ത്തിലെ പ്രണവിനെ മറന്നു പോയി. സത്യസന്ധമായും മറന്നതല്ല, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി. പൂത്തുലഞ്ഞു നിൽക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടിൽ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി, ‘ഹൃദയ’ത്തിലെ പ്രണവ്. എന്ത് ഗ്രേസ്ഫുൾ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു..”. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ഹൃദയത്തിലെ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ഈ ചിത്രം നിർമ്മിച്ചത്.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.