മലയാളത്തിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് ഭദ്രൻ. സ്ഫടികം എന്ന ഓൾ ടൈം ക്ലാസിക് മാസ്സ് ചിത്രം മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുള്ള ഭദ്രൻ അങ്കിൾ ബൺ, അയ്യർ ദി ഗ്രേറ്റ്, ഒളിമ്പ്യൻ അന്തോണി ആദം, വെള്ളിത്തിര, ഉടയോൻ തുടങ്ങിയ ഒട്ടേറേ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. സൗബിൻ ഷാഹിർ നായകനാവുന്ന ജൂതൻ, അതുപോലെ മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം എന്നിവയാണ് ഭദ്രൻ ഇനി ചെയ്യാൻ പോകുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഏതായാലും ഇപ്പോഴിതാ, ജോജു ജോർജിനെ നായകനാക്കി അഹമ്മദ് കബീർ ഒരുക്കിയ മധുരം എന്ന ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ചിത്രമാണ് മധുരം. ജോജു ജോർജ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ്, നിഖില വിമൽ എന്നിവരൊക്കെ അഭിനയിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്.
ഈ ചിത്രത്തേയും ഇതിലെ നായകൻ ജോജു ജോർജിനെയും കുറിച്ചു ഭദ്രൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, ഇന്നലെ രാത്രി കാനഡയിലെ എന്റെ ഒരു സുഹൃത്ത് വിളിച്ച് മധുരം സിനിമ കണ്ടിരുന്നോ ? കുറേ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ സ്വാഭാവികതയുള്ള ഒരു നല്ല ചിത്രം കണ്ടു, അതിന്റെ സന്തോഷത്തിലാണ് ഞാൻ എന്ന് പറഞ്ഞു. ജോജു ജോർജിന്റെ പടമല്ലേ എന്ന് കരുതി ഇന്ന് എന്റെ വീട്ടിലെ തിയേറ്ററിൽ കണ്ട് ഇറങ്ങിയപ്പോൾ എനിക്കും എന്റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവിൽ തൊട്ട സ്വാദ് പോലെ തോന്നി. ഒരാശുപത്രിയിലെ ബൈസ്റ്റാൻഡേഴ്സിന്റെ പിറകിൽ സ്വരുക്കൂട്ടിയെടുത്ത അർത്ഥവത്തായ ഒരു തിരക്കഥ. അവിടെ വരുന്നവരുടെ പ്രിയപ്പെട്ടവരെ ചൊല്ലിയുള്ള അങ്കലാപ്പുകളും കിനാവുകളും പ്രതീക്ഷകളും ഒക്കെ കൂട്ടി കൂട്ടി ഒരു നൂറു മാർക്കിന്റെ സിനിമ. അഹമ്മദ് കൺഗ്രാറ്റ്സ്. മേലിലും നിങ്ങളുടെ സിനിമകൾക്ക് ഈ മധുരം ഉണ്ടാവട്ടെ. ജോജൂ. തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ മുട്ടിതടിയ്ക്ക് പിറകിൽ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങൾ ഒരു രക്ഷയുമില്ല. ഇനിയും എടുത്ത് എടുത്ത് പറയേണ്ട സന്ദർഭങ്ങൾ നേരിൽ കാണുമ്പോൾ പറയാം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.