[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

65 ലക്ഷത്തിന്റെ ബെൻസ് വേണ്ടെന്നു വെച്ച് സ്ഫടികം 2 ചെയ്യാൻ ഉള്ള ക്ഷണം നിരസിച്ചതിന്റെ കാരണം വ്യക്തമാക്കി ഭദ്രൻ..!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആയിരിക്കുന്നത് സ്ഫടികം 2 എന്ന ചിത്രമൊരുങ്ങുന്നതിനെ പറ്റിയുള്ള വിവാദങ്ങൾ ആണ്. ബിജു ജെ കട്ടക്കൽ എന്നൊരു സംവിധായകൻ സ്ഫടികം 2 എന്ന ചിത്രവുമായി എത്തുകയാണെന്നു പ്രഖ്യാപിച്ചതോടെ ഒരുപാട് പേര് അതിനെതിരെ രംഗത്ത് വന്നു. മോഹൻലാലിനെ നായകനാക്കി സ്ഫടികം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ഒരുക്കിയ സംവിധായകൻ ഭദ്രനും ഈ നീക്കത്തിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. സ്ഫടികം ഇറങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ഹിറ്റ് ആയ കാലത്തു തന്നെ ഇതിന്റെ രണ്ടാം ഭാഗം ആവശ്യപ്പെട്ടു കൊണ്ട് നിർമ്മാതാവ് ഗുഡ് നൈറ്റ് മോഹൻ തന്നെ സമീപിച്ചിരുന്നെന്നും, എന്നാൽ അന്ന് തന്നെ താൻ ആ ക്ഷണം നിരസിച്ചതാണെന്നും ഭദ്രൻ പറയുന്നു. 65 ലക്ഷം രൂപയുടെ ബെൻസ് തനിക്കു തരാം എന്ന വാഗ്ദാനവുമായാണ് അന്ന് നിർമ്മാതാവ് വന്നത് എന്നും എന്നിട്ടു പോലും സ്ഫടികത്തിനു രണ്ടാം ഭാഗം താൻ ചെയ്യാത്തതിന് കാരണം ഉണ്ടെന്നും ഭദ്രൻ പറയുന്നു.

സിനിമയുടെ കഥയൊന്നും തനിക്കു പ്രശ്‌നമില്ല എന്നും , രണ്ടു കാര്യങ്ങള്‍ ഈ സിനിമയില്‍ ഉണ്ടായാല്‍ മതി എന്നുമാണ് അന്ന് നിർമ്മാതാവ് പറഞ്ഞത് . ഒന്ന്, ഇതിലെ തുണി പറിച്ച് ഇടി. രണ്ട്, കറുപ്പും ചുവപ്പും ഷോര്‍ട്‌സിട്ട് റെയ്ബാന്‍ ഗ്ലാസ്സും വച്ചുള്ള രംഗം. അപ്പോൾ ഭദ്രന്റെ മറുപടി ഇപ്രകാരം ആയിരുന്നു. ചെകുത്താന്‍ എന്നെഴുതിയ അപ്പന്‍, തന്റെ മകന്‍ ചെകുത്താനായിരുന്നില്ല, സ്ഫടികമായിരുന്നു എന്നു തിരിച്ചറിയുന്നതാണ് ആ സിനിമയുടെ കാതല്‍. അങ്ങനെ എന്നെന്നേക്കുമായി ചെകുത്താനെ മായ്ച്ച് സ്ഫടികം എന്നെഴുതിവച്ചു പോയ ആ അപ്പന്‍ വില്ലന്മാരാല്‍ കൊല്ലപ്പെടുകയും മകന്‍ ജയിലിലേക്ക് പോകുകയും ചെയ്യുന്നു. ആ മകന്‍ തിരിച്ചുവന്ന് വീണ്ടും ചെകുത്താനാകുമോ? അതിലൊരു മാറ്റം നമ്മൾ ഉണ്ടാക്കി കഴിഞ്ഞെന്നും തന്റെ പ്രശ്നം അപ്പൻ എന്ന് മനസ്സിലാക്കിയോ അന്ന് ചെകുത്താൻ എന്നുള്ളത് മാറി തോമ സ്ഫടികം ആയെന്നും ഭദ്രൻ പറയുന്നു. പിന്നെ എങ്ങനെയാണു സ്ഫടികത്തിനു ഒരു രണ്ടാം ഭാഗം വരിക എന്നും ഭദ്രൻ ചോദിക്കുന്നു. എങ്ങനെ നോക്കിയാലും ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാക്കാൻ ഉള്ള സാധ്യത ഇല്ലെന്നും ചിത്രത്തിന്റെ രചയിതാവ് കൂടിയായ ഭദ്രൻ പറയുന്നു. അത് കൊണ്ട് തന്നെ സ്ഫടികത്തിനു ഒരു രണ്ടാം ഭാഗം വരില്ല എന്നതിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.