Atlee Praises Vijay's Sarkar Movie First Look
തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചു മുരുഗദോസ്- വിജയ് ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്റ് ലുക്ക് പോസ്റ്ററും റീലീസ് ചെയ്യുകയുണ്ടായി. വൈകിട്ട് 6 മണിക്ക് സൺ ടി.വി യിലൂടെയാണ് ആദ്യ പോസ്റ്റർ പുറത്തുവിട്ടത് എന്നാൽ രണ്ടാമത്തെ പോസ്റ്റർ വീണ്ടും ആറുമണിക്കൂറിന് ശേഷം അണിയറ പ്രവർത്തകർ റീലീസ് ചെയ്യുകയുണ്ടായി. കത്തി, തുപ്പാക്കി എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്- മുരുഗദോസ് ഒന്നിക്കുന്ന ചിത്രത്തിന് ‘സർക്കാർ’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ സിനിമ പ്രേമികൾക്ക് പ്രതീക്ഷ നൽകുന്ന ഒന്ന് തന്നെയാണ്. സൺ പിക്ചേർസ് വർഷങ്ങൾക്ക് ശേഷം നിർമ്മിക്കുന്ന വിജയ് ചിത്രം എന്ന പ്രത്യേകയുമുണ്ട്. ഭൈരവക്ക് ശേഷം കീർത്തി സുരേഷ് നായികയായിയെത്തുന്ന ചിത്രം കൂടിയാണ് ‘സർക്കാർ’. തമിഴ് നാട്ടിലെ ഇന്നത്തെ രാഷ്ട്രീയത്തെ കുറിച്ചു ചർച്ച ചെയ്യുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ കൂടിയായിരിക്കും
വിജയ്‌യുടെ ‘സർക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിച്ചു മുന്നേറുകയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററെ പ്രശംസിച്ചു ധാരാളം സിനിമ താരങ്ങൾ മുന്നോട്ട് വന്നിരുന്നു. വിജയുടെ ഇഷ്ട സംവിധായകൻ അറ്റ്ലീയുടെ ട്വിറ്ററിലെ പോസ്റ്റാണ് ഇപ്പോൾ ചർച്ച വിഷയം.’വേറെ ലെവൽ മാസ്സ്’ എന്നാണ് അദ്ദേഹം പോസ്റ്ററെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘രാജ റാണി’ സംവിധായകൻ അറ്റ്ലീ കടുത്ത വിജയ് ആരാധകൻ കൂടിയാണ്. വിജയ്- അറ്റ്ലീ ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ‘തെറി’, ബോക്സ് ഓഫീസിൽ വൻ വിജയം കാരസ്ഥമാക്കുകയും വിജയുടെ കരിയറിലെ ഏറ്റവും കളക്ഷൻ നേടിയിട്ടുള്ള ചിത്രങ്ങളിൽ ഒന്നായിമാറി. പിന്നീട് ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത് ‘മെർസൽ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി ആയിരുന്നു, ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം കരസ്ഥമാക്കുകയും വിജയുടെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായി മാറി. വിജയ് ആരാധകരും ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ തന്നെയാണ് കാത്തിരിക്കുന്നത്. എന്നാൽ വിജയുടെ അടുത്ത ചിത്രം അറ്റ്ലീ അല്ലെങ്കിൽ ‘തീരൻ അധികാരം ഒൻട്ര’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിനോദ് ആയിരിക്കും എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.