തമിഴകത്തിന്റെ ദളപതി വിജയ് ഇന്ന് അവിടെ ഏറ്റവും വലിയ ആരാധക വൃന്ദവും താരമൂല്യവുമുള്ള നടനാണ്. തന്റെ ആരാധകരെ എപ്പോഴും ചേർത്ത് നിർത്തുന്ന വിജയ് എളിമയോടുള്ള പെരുമാറ്റം കൊണ്ടും എന്നും ശ്രദ്ധ നേടുന്ന ഒരു സൂപ്പർ താരമാണ്. ഇപ്പോഴിതാ വിജയ് എന്ന വ്യക്തിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു. 2008 ഇൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ജി മാരിമുത്തു 2014 ഇൽ പുലിവാൽ എന്ന ചിത്രവും സംവിധാനം ചെയ്തു. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന ചാപ്പകുരിശിന്റെ റീമേക്കായിരുന്നു പുലിവാൽ. ഒട്ടേറെ തമിഴ് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ നടനെന്ന നിലയിലും വലിയ കയ്യടി നേടിയിട്ടുള്ള കലാകാരനാണ് ജി മാരിമുത്തു. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിലാണ് ദളപതി വിജയ് എന്ന മനുഷ്യന്റെ ഗുണങ്ങളെ കുറിച്ച് ജി മാരിമുത്തു മനസ്സ് തുറന്നത്.
ഒരു നടനെന്ന നിലയിൽ വിജയ്‌യിൽ അദ്ദേഹത്തിന് ഏറ്റവുമിഷ്ടപെട്ടതു എന്താണെന്നു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അതിനു അദ്ദേഹം നൽകിയ മറുപടി വിജയ് വളരെ ക്‌ളീനും ഡെഡിക്കേറ്റഡും ആയ നടനാണ് എന്നതാണ്. ഒരിക്കലും അദ്ദേഹത്തെ ടെൻഷനടിച്ച് കണ്ടിട്ടില്ല എന്നും ഷൂട്ടിംഗ് ലൊക്കേഷനിൽ എല്ലാം വളരെ മികച്ച ഡിസിപ്ലിൻ കാത്തുസൂക്ഷിക്കുന്ന വ്യക്തികൂടിയാണ് വിജയ് എന്നും മാരിമുത്തു വെളിപ്പെടുത്തുന്നു. അദ്ദേഹം ഒരിക്കലും ഗോസിപ്പ് അടിക്കാറില്ല എന്നും മറ്റുള്ളവരോട് അത്ര മര്യാദയാണ് അദ്ദേഹം കാണിക്കുന്നതെന്നതുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണമെന്നും മാരിമുത്തു പറഞ്ഞു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന വിജയ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.