ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന തെലുഗു ചിത്രമാണ്’ ദ് ഏജൻറ്’. അടുത്തിടെയായിരുന്നു മെഗാസ്റ്റാറിന്റെ ആരാധകരെ ത്രില്ലടിപ്പിച്ചുകൊണ്ട് ചിത്രത്തിൻറെ മലയാളം ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. നേരത്തെ മമ്മൂട്ടിയുടെ ഡബ്ബിങ് പൂർത്തിയാക്കാത്തതിനെ തുടർന്ന് തെലുഗു ട്രെയിലറിൽ അദ്ദേഹത്തിൻറെ ശബ്ദം പൂർണമായി ഉപയോഗപ്പെടുത്തിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ ഇത് ചർച്ചയാവുകയും ചെയ്തിരുന്നു. തുടർന്നാണ് അണിയറ പ്രവർത്തകർ മലയാളം ട്രെയിലർ മമ്മൂട്ടിയുടെ ശബ്ദത്തിൽ തന്നെ പുറത്തുവിട്ടത്.
ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലറിന് മികച്ച പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നു. ചിത്രത്തിൽ കേണൽ മേജർ മഹാദേവൻ എന്ന വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ‘ഏജൻറ്’ ൽ അഖിൽ അക്കിനെനിയും ഡിനോമോറിയയും പ്രധാന കഥാപാത്രമാകുന്നുണ്ട്. ചിത്രം ഏപ്രിൽ 28ന് റിലീസിന് ഒരുങ്ങവേ ചിത്രവുമായി ബന്ധപ്പെട്ടു ഡിനോ മോറിയ നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങൾ തുറന്നു പറയുകയാണ്.
‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിക്കൊപ്പം ഡിനോമോറിയോ ആദ്യമായി അഭിനയിച്ചത്. ഏജന്റ് ഇരുവരും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണ്. ആദ്യ ചിത്രത്തിൽ ചെറിയൊരു ഭാഗം മാത്രമായിരുന്നു അദ്ദേഹത്തോടൊപ്പം ചെയ്തിരുന്നത്. 18-20 വർഷങ്ങൾക്കുശേഷമാണ് അദ്ദേഹത്തോടൊപ്പം ഒരു മുഴുനീള വേഷം കൈകാര്യം ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു. “ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി,അതിനാൽ അദ്ദേഹത്തെ ലൊക്കേഷനിൽ കാണുന്നതും അദ്ദേഹത്തോടൊപ്പം ഇടപഴകുന്നതും സന്തോഷമുള്ള കാര്യമായിരുന്നു. ചിത്രത്തിൽ അദ്ദേഹത്തോടൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ ഉള്ളതുകൊണ്ടുതന്നെ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിരുന്നു, ഒരു വെല്ലുവിളിയോടുകൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിൻറെ മുന്നിൽ അതിശയപ്പെടുത്താനും എനിക്ക് സാധിച്ചിട്ടുണ്ട്”.- ഡിനോ മോറിയ പറഞ്ഞു.
“അദ്ദേഹത്തിൻറെ അഭിനയം നിരീക്ഷിക്കുകയും നിരീക്ഷിക്കുമ്പോഴൊക്കെ എൻറെ അഭിനയം മെച്ചപ്പെടുത്താൻ സാധിച്ചു.കൂടാതെ അഖിലിനെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. അഖിലിന്റെ ഫിറ്റ്‌നസ് ലെവലുകൾ മികച്ചതാണ്, ഞങ്ങളുടെ ഓഫ് സ്‌ക്രീൻ സൗഹൃദവും മികച്ചതാണ്. തെലുങ്കിലെ എന്റെ ആദ്യ ചിത്രമായതുകൊണ്ടുതന്നെ സെറ്റിലെ ഓരോരുത്തരും എന്നെ സഹായിച്ചിട്ടുണ്ട്, വളരെ മികച്ചൊരു അനുഭവമായിരുന്നു ഏജൻറ് സിനിമ സമ്മാനിച്ചതെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.