മികച്ച മലയാളം സിനിമയായി അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ തിരഞ്ഞെടുത്തത് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രമായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന തന്റെ സിനിമ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയതിൽ സന്തോഷമുണ്ടെന്ന് ദിലീഷ് പോത്തൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ വർഷവും മികച്ച മലയാളം സിനിമയ്ക്കുള്ള അവാർഡ് ദിലീഷ് പോത്തന്റെ ചിത്രത്തിനായിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയായിരുന്നു കഴിഞ്ഞ വർഷത്തെ അവാർഡ് ദിലീഷ് പോത്തൻ കരസ്ഥമാക്കിയത്. ഓരോ അവാർഡുകളും അടുത്ത സിനിമ ചെയ്യുവാനുള്ള പ്രചോദനവും ഉത്തരവാദിത്വവും നൽകുന്നതാണെന്ന് ദിലീഷ് പോത്തൻ പറഞ്ഞു. തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ച അംഗീകാരമാണ് തന്റെ രണ്ടാം ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയിലേക്കുള്ള വഴിയൊരുക്കിയതെന്ന് ദിലീഷ് പോത്തൻ പറഞ്ഞു.
ഞാൻ ഒറ്റയ്ക്കല്ല ഈ സിനിമ ഒരുക്കിയതെന്ന് പറഞ്ഞ ദിലീഷ് പോത്തൻ ഈ ചിത്രത്തിനായി ഒരുപാട് കഷ്ടപ്പെട്ട അണിയറ പ്രവർത്തകരേയും അഭിനേതാക്കളേയും ഈ നിമിഷത്തിൽ ഓർക്കുന്നു എന്നും പറയുകയുണ്ടായി. രണ്ട് സിനിമയെടുത്ത് ഏതാണ് നല്ലതെന്ന് പറയുന്നത് ഒരിക്കലും എളുപ്പമല്ല. കലയെ താരതമ്യം ചെയ്യാൻ വളരെ പ്രയാസകരവുമാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഒരു മികച്ച സിനിമ എന്ന് താൻ വിശ്വസിക്കുന്നില്ല നല്ല സിനിമകളിൽ ഒന്നാണ് ചിത്രം എന്നും ദിലീഷ് പോത്തൻ പറയുകയുണ്ടായി. തൊണ്ടിമുതലും ദൃക്സാക്ഷിയിലൂടെയും ലഭിച്ച അവാർഡ് പുതിയ ചിത്രത്തിലേക്ക് കടക്കാൻ തനിക്ക് ലഭിക്കുന്ന പ്രചോദനമാണെന്നും സംവിധായകൻ ദിലീഷ് പോത്തൻ പറഞ്ഞു.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
This website uses cookies.