മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമി രചിച്ച, കെ മധു സംവിധാനം ചെയ്ത സിബിഐ സീരീസിലെ ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഈ ചിത്രത്തിന്റെ സെറ്റിൽ പ്രശസ്ത നടൻ ദിലീഷ് പോത്തൻ ജോയിൻ ചെയ്തു എന്ന വാർത്തയാണ് ഏറ്റവും പുതിയതായി വരുന്നത്. ഇതുവരെ നമ്മൾ സിബിഐ സീരിസിൽ കണ്ടു വന്ന ഒട്ടേറെ നടന്മാർക്ക് പകരം പുതിയ ആളുകൾ ആണ് ഈ അഞ്ചാം ഭാഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയും മുകേഷും മാത്രമേ ആദ്യ നാലു ഭാഗങ്ങളിൽ അഭിനയിച്ചവർ ആയി ഇപ്പോൾ ഈ അഞ്ചാം ഭാഗത്തിൽ ഉള്ളു. അപകടത്തിൽ പരിക്ക് പറ്റി അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുന്ന ജഗതി ശ്രീകുമാർ ഈ ചിത്രത്തിന്റെ ഭാഗമാകും എന്ന റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും അതിനെക്കുറിച്ചു കൂടുതൽ ഒഫീഷ്യൽ ആയ വിവരങ്ങൾ പിന്നീട് വന്നില്ല. മമ്മൂട്ടിക്കൊപ്പം രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, സൗബിൻ ഷാഹിർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
പുതുതലമുറയിലെ ശ്രദ്ധേയനായ ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അഖിൽ ജോര്ജും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്. സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്. ജനുവരിയിൽ മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇതിന്റെ ഷൂട്ടിംഗ് നിർത്തി വെച്ചിരുന്നു. അതിനു ശേഷം വീണ്ടും ആരംഭിച്ചിരിക്കുന്ന ഷൂട്ടിങ്ങിൽ, ഫെബ്രുവരി രണ്ടാമത്തെ ആഴ്ച മുതൽ മമ്മൂട്ടി ജോയിൻ ചെയ്യുമെന്നുള്ള വിവരങ്ങൾ ആണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.