മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നാണ് ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ടീം. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ തീയേറ്റർ സൂപ്പർഹിറ്റുകളും ജോജി എന്ന ഒടിടി ഹിറ്റും സമ്മാനിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ പോവുകയാണെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഇത് വരെ തങ്ങൾ ചെയ്ത ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു മാസ്സ് ചിത്രവുമായാണ് എത്താൻ പോകുന്നതെന്നും ഫഹദ് ഫാസിൽ വെളിപ്പെടുത്തി. കൊമേഷ്യൽ പടങ്ങൾക്ക് അന്യഭാഷകളിൽ സാധ്യത വളരെ കൂടുതലാണെന്നും, അത്കൊണ്ട് കൂടിയാണ് ഇനിയൊരു മാസ്സ് ചിത്രം മലയാളത്തിൽ ചെയ്യാൻ തീരുമാനിച്ചതെന്നും ഫഹദ് കൂട്ടിച്ചേർത്തു. ഉലക നായകൻ കമൽ ഹാസൻ നായകനായ മാസ്സ് ആക്ഷൻ ത്രില്ലർ വിക്രത്തിലും, അല്ലു അർജുൻ നായകനായ മാസ്സ് തെലുങ്ക് ചിത്രം പുഷ്പയിലും ഫഹദ് നിർണ്ണായക വേഷങ്ങൾ ചെയ്തിരുന്നു.
തന്റെ കരിയറിൽ തന്നെ വളരെ കുറച്ചു മാസ്സ് വേഷങ്ങളെ ഫഹദ് ചെയ്തിട്ടുള്ളു. അത് തന്നെ അമൽ നീരദ് ഒരുക്കിയ ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങളിലാണ് ഫഹദ് ഒരു മാസ്സ് ഹീറോ പരിവേഷത്തിൽ എത്തിയത്. മഹേഷ് നാരായണൻ ഒരുക്കിയ മാലികിൽ മാസ്സ് വേഷമാണ് ഫഹദ് ചെയ്തത് എങ്കിലും അത് ഒടിടി റിലീസ് ആയാണ് എത്തിയത്. മലയാളത്തിൽ താൻ ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ തനിക്കു പുറത്തു പോയി ചെയ്യാൻ സാധിക്കില്ല എന്നും, അത് കൊണ്ടാണ് മലയാളത്തിൽ ചെറിയ ചിത്രങ്ങൾ ചെയ്യുമ്പോൾ, അന്യ ഭാഷയിൽ വമ്പൻ ചിത്രങ്ങളുടെ ഭാഗമായി എത്തുന്നതെന്നും ഫഹദ് വെളിപ്പെടുത്തി. മലയൻകുഞ്ഞാണ് ഫഹദിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ജൂലൈ 22 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചത് മഹേഷ് നാരായണനും, സംവിധാനം ചെയ്തത് നവാഗതനായ സജിമോനുമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.