സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് വ്യത്യസ്തമായ ചലഞ്ചുകൾ. ചാരിറ്റിക്ക് വേണ്ടിയും ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും അത്പോലെ സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾക്കു വേണ്ടിയും മുതൽ വെറുതെ തമാശക്ക് വരെ ഒട്ടേറെ ചലഞ്ചുകൾ സോഷ്യൽ മീഡിയ വഴി വരാറുണ്ട്. ഇപ്പോഴിതാ വളരെ രസകരമായ ഒരു ചലഞ്ചുമായി രംഗത്ത് വന്നിരിക്കുന്നത് മലയാളത്തിന്റെ പുതു തലമുറയിലെ സംവിധായകരാണ്. ദിലീഷ് പോത്തൻ, മിഥുൻ മാനുവൽ തൊമസ് എന്നിവർ തുടങ്ങി വെച്ചിരിക്കുന്ന ഈ ചലഞ്ചിന്റെ പേര് കുളി സീൻ ചലഞ്ച് എന്നാണ്. 21 വർഷം മുൻപുള്ള തന്റെ കോളേജ് ദിനങ്ങളിൽ ഒന്നിൽ, കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിലെടുത്ത ഒരു ചിത്രമാണ് ദിലീഷ് പോത്തൻ ആദ്യം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ചത്. കുളി സീൻ @ 1999 എന്ന കുറിപ്പോടെ മൈസൂരിലെ സെയിന്റ് ഫിലോമിനാസ് കോളേജിൽ താൻ പഠിക്കുമ്പോഴത്തെ ചിത്രമാണ് ദിലീഷ് പോത്തൻ പുറത്തു വിട്ടത്.
അതിനു മറുപടിയുമായി, പതിനൊന്നു വർഷം മുൻപ് തന്റെ നാട്ടിലെ കൂട്ടുകാർക്കൊപ്പമുള്ള ഒരു കുളി ചിത്രമാണ് മിഥുൻ മാനുവൽ തോമസ് പങ്കു വെച്ചിരിക്കുന്നത്. ഇൻസ്റാഗ്രാമിലിട്ട ആ ചിത്രത്തിന് മിഥുൻ മാനുവൽ തോമസ് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ ഇങ്ങനെ, പോത്തേട്ടൻ കുളിസീൻ ഇട്ട സ്ഥിതിയ്ക്ക് ഞാനും എന്നാ. കുളിസീൻ @ 2009 -10. നാട്. ഏതായാലും ഇപ്പോൾ മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരായ ഇരുവരുടെയും യൗവന ദിനങ്ങളിലെ ചിത്രങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ഇവർക്ക് പിന്നാലെ കൂടുതൽ സംവിധായകരും സിനിമാ പ്രവർത്തകരും ഈ ചലഞ്ച് ഏറ്റെടുത്തു കൊണ്ട് മുന്നോട്ടു വരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.