മലയാളത്തിലെ ഈ വർഷത്തെ ആദ്യ സൂപ്പർ ഹിറ്റായി മുന്നേറുന്ന ചിത്രമാണ് ജിസ് ജോയ് ഒരുക്കിയ ആസിഫ് അലി ചിത്രമായ വിജയ് സൂപ്പറും പൗര്ണമിയും. കേരളത്തിന് അകത്തും പുറത്തും മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ച ഈ ചിത്രം ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടിലെ തുടർച്ചയായ മൂന്നാം ചിത്രമാണ്. ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇവർ ഒന്നിച്ച ചിത്രമാണ് ഇത്. കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് ഈ ഫാമിലി കോമഡി എന്റർറ്റെയിനെർ മികച്ച വിജയം നേടിയെടുക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം കണ്ടു ജിസ് ജോയിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് ജനപ്രിയ നായകൻ ദിലീപ് ആണ്.
ദിലീപേട്ടൻ ഈ ചിത്രം കണ്ടു എന്നും മികച്ച അഭിപ്രായം ആണ് പറഞ്ഞത് എന്നും ജിസ് ജോയ് വെളിപ്പെടുത്തി. ദിലീപിനൊപ്പം ഉള്ള ഒരു സെൽഫി പങ്കു വെച്ച് കൊണ്ടാണ് ഈ സന്തോഷ വാർത്ത ജിസ് ജോയ് പുറത്തു വിട്ടത്. നേരത്തെ ജിസ് ജോയ് ചിത്രമായ ബൈസൈക്കിൾ തീവ്സ് കണ്ടിട്ടും ദിലീപിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്നും ആ ചിത്രം തന്നെ ഞെട്ടിച്ചതായി ദിലീപ് ജിസ് ജോയിയോട് പറയുകയും ചെയ്തിരുന്നു എന്നും ജിസ് ജോയ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മി ആണ് നായികാ വേഷത്തിൽ എത്തിയത്. ജിസ് ജോയ് തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിൽ സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ദേവൻ, ശാന്തി കൃഷ്ണ, ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി, അജു വർഗീസ് എന്നിവരും അഭിനയിച്ചിരിക്കുന്നു.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.