ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2 വർഷത്തിൽ കൂടുതലായി. നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ഒരു മാസ്സ് എന്റർടൈൻമെന്റ് ചിത്രമാണെന്നും, അതിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ദിലീപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആയി ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് കൂടെ എത്തിക്കഴിഞ്ഞു. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേർന്ന് നിർമ്മിക്കാൻ പ്ലാൻ ചെയ്ത ചിത്രമാണിത്. കാർണിവൽ മോഷൻ പിക്ചേഴ്സ് പിന്മാറിയത് കൊണ്ടാണ് ആ സ്ഥാനത്തേക്ക് ഗോകുലം മൂവീസ് എത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നത്.
അടുത്ത വർഷം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കുന്നത്. പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി തിരക്കഥ രചിക്കുന്ന ഈ ഫാന്റസി ആക്ഷൻ കോമഡി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണെന്നും വാർത്തകളുണ്ട്. നവാഗതനായ ബിന്റോ സ്റ്റീഫൻ ഒരുക്കുന്ന പ്രിൻസ് ആൻഡ് ഫാമിലി, നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കുന്ന ഭ ഭ ബ എന്നിവയാണ് ദിലീപ് നായകനായി ഇനി പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ചിത്രങ്ങൾ.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.