കഴിഞ്ഞ വർഷമാണ് മലയാള സിനിമയ്ക്കു ഒരു സൂപ്പർ ഹീറോ കഥാപാത്രത്തെ കിട്ടിയത്. ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിലെത്തി ലോകം മുഴുവൻ ശ്രദ്ധ നേടിയ മലയാളം സൂപ്പർ ഹീറോ ചിത്രമായിരുന്നു ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളി. ഇതിന്റെ രണ്ടാം ഭാഗം കാത്തിരിക്കുകയാണിപ്പോൾ മലയാളി പ്രേക്ഷകർ. എന്നാൽ മിന്നൽ മുരളി വീണ്ടും വരുന്നതിന് മുൻപ് മലയാള സിനിമാ പ്രേമികൾക്ക് വീണ്ടുമൊരു ലോക്കൽ സൂപ്പർ ഹീറോയെ കൂടി ലഭിക്കും. ജനപ്രിയ നായകൻ ദിലീപാണ് ആ ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്നത്. പറക്കും പപ്പൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഉടനെ ആരംഭിക്കും എന്ന വാർത്തയാണ് ദിലീപ് പുറത്ത് വിടുന്നത്. തന്റെ ജന്മദിനത്തോടനുബന്ധിച്ചു ഈ ചിത്രത്തിന്റെ ഒരു പോസ്റ്ററും ദിലീപ് പുറത്ത് വിട്ടിട്ടുണ്ട്. നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ഒരു മാസ്സ് എന്റർടൈൻമെന്റ് ചിത്രമാണെന്നും, അതിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ദിലീപ് നേരത്തെ ഓൺലൂകേർസ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഒരു ലോക്കൽ സൂപ്പർ ഹീറോ എന്ന ടാഗ് ലൈനുമായി വരുന്ന ഈ ചിത്രം ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേർന്നാണ് നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി തിരക്കഥ രചിക്കുന്ന ഈ ഫാന്റസി ആക്ഷൻ കോമഡി ചിത്രം ഏകദേശം നാല് വര്ഷം മുൻപാണ് പ്രഖ്യാപിച്ചത്. രാമലീലക്ക് ശേഷം അരുൺ ഗോപിയോടൊപ്പം ഒന്നിക്കുന്ന ബാന്ദ്ര എന്ന മാസ്സ് ആക്ഷൻ ചിത്രമാണ് ഇപ്പോൾ ദിലീപ് ചെയ്യുന്നത്. അതിന് ശേഷം പറക്കും പപ്പൻ ആരംഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. റാഫി സംവിധാനം ചെയ്ത വോയിസ് ഓഫ് സത്യനാഥനാണ് ദിലീപ് പൂർത്തിയാക്കി റിലീസിനൊരുങ്ങുന്ന ചിത്രം. ക്രിസ്മസ് റിലീസായാവും ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.