ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ രാമലീല അങ്ങനെ 50 കോടി ക്ലബ്ബിലും സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് . നവാഗത സംവിധായകനായ അരുൺ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലർ രചിച്ചത് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയാണ്. കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ വിജയ ചിത്രം പുലി മുരുകന്റെ പ്രൊഡ്യൂസർ ആയ ടോമിച്ചൻ മുളകുപാടമാണ് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ രാമലീല നിർമ്മിച്ചത്. ഈ കഴിഞ്ഞ സെപ്തംബര് മാസം 28 നു പൂജ റിലീസ് ആയാണ് രാമലീല റിലീസ് ചെയ്തതു.
ആദ്യത്തെ ഷോ മുതൽക്കു തന്നെ ഗംഭീര അഭിപ്രായമാണ് രാമലീല നേടി എടുത്തത്. ദിലീപിന്റെ വൻ തിരിച്ചു വരവ് എന്ന് വിശേഷിപ്പിക്കപ്പെട്ട രാമലീല അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസും, ഏറ്റവും വലിയ ആദ്യ ദിന കലക്ഷനും സ്വന്തമാക്കിയ ചിത്രമാണ്. ദിലീപിന്റെ രണ്ടാമത്തെ അമ്പതു കോടി ചിത്രമാണ് രാമലീല.
50 കോടിയുടെ ബിസിനസ് രാമലീല നടത്തി കഴിഞ്ഞെന്നു ഔദ്യോഗികമായി മുളകുപാടം ഫിലിംസ് സ്ഥിതീകരിച്ചു. ചിത്രത്തിന്റെ അമ്പതു കോടി പോസ്റ്ററുകളും അവർ പുറത്തിറക്കി കഴിഞ്ഞു. കേരളത്തിൽനിന്ന് മാത്രം ഇതിനോടകം 30 കോടിക്ക് മുകളിൽ രാമലീല കളക്ഷൻ നേടി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ തന്നെ ഗൾഫ് രാജ്യങ്ങളിലും മികച്ച ബോക്സ് ഓഫീസ് പ്രകടനമാണ് ഈ ചിത്രം കാഴ്ച വെച്ചത്. തമിഴ് നാട്ടിലെയും ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ മലയാളം ചിത്രം രാമലീല ആണ്.
ദിലീപിനൊപ്പം കലാഭവൻ ഷാജോൺ, രാധിക ശരത് കുമാർ, സിദ്ദിഖ്, വിജയ രാഘവൻ, പ്രയാഗ മാർട്ടിന്, രഞ്ജി പണിക്കർ, സുരേഷ് കുമാർ , സുരേഷ് കൃഷ്ണ എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്തിരുന്നു . ഷാജി കുമാർ ദൃശ്യങ്ങൾ ഒരുക്കിയ രാമലീലക്ക് വേണ്ടി സംഗീതം ഒരുക്കിയത് സുന്ദർ ആണ്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.