ജനപ്രിയ നായകൻ ദിലീപിന്റെ കുടുംബ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ദിലീപും കാവ്യാ മാധവനും മീനാക്ഷിയും മഹാലക്ഷ്മിയും ഉൾപ്പെട്ട ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം മീനാക്ഷിയും മഹാലക്ഷ്മിയും ചേർന്നുള്ള ഓണ ചിത്രവും മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. തന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരിൽ ദിലീപിന് ജനിച്ച മകളാണ് മീനാക്ഷി. സോഷ്യൽ മീഡിയയിലൂടെ ഓരോ മലയാളി പ്രേക്ഷകർക്കും ഇപ്പോൾ സുപരിചിതയാണ് മീനാക്ഷി. ഈ കുട്ടിയുടെ നൃത്ത വീഡിയോകൾ വരെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടൂണ്ട്. ‘അമ്മ മഞ്ജു വാര്യരെയും അച്ഛൻ ദിലീപിനെയും പോലെ മീനാക്ഷിയും അഭിനയ രംഗത്തേക്ക് വരുമോ എന്നാണ് ആരാധകരും സിനിമാ പ്രേമികളും ചോദിക്കുന്നത്.
മീനാക്ഷിയെ പോലെ തന്നെ ദിലീപ്- കാവ്യാ ആരാധകരുടെ പ്രീയപെട്ടവളായി കഴിഞ്ഞു മഹാലക്ഷ്മിയും. തന്റെ രണ്ടാം ഭാര്യയായ കാവ്യാ മാധവനിൽ ദിലീപിന് ജനിച്ച കുട്ടിയാണ് മഹാലക്ഷ്മി. ഇതിനു മുൻപ് ദിലീപ് പങ്കു വെച്ചിട്ടുള്ള മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. ഏതായാലും ഇപ്പോൾ വന്ന കുടുംബ ചിത്രത്തിലും താരങ്ങളായി മാറിയത് മീനാക്ഷിയും മഹാലക്ഷ്മിയും തന്നെയാണ്. മീനാക്ഷിയുടെ കൈകളിൽ, ചേച്ചിയോട് പറ്റിച്ചേർന്നിരുന്നു കൊണ്ട് മധുരം നുണയുന്ന മഹാലക്ഷിയുടെ ചിത്രം ഏവരും ഹൃദയം കൊണ്ടേറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ നാദിർഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന തന്റെ പുതിയ ചിത്രത്തിന്റെ അവസാനഘട്ട മിനുക്കു പണികൾ പൂർത്തിയാക്കുന്ന തിരക്കിലാണ് ദിലീപ്. അതോടൊപ്പം ഓണത്തിന് മിനി സ്ക്രീനിലും ഈക്കൊല്ലം ദിലീപ് സജീവമായി തന്നെ ഉണ്ടായിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.