ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തുന്ന കമ്മാര സംഭവം അടുത്ത മാസം അഞ്ചിന് തീയേറ്ററുകളിൽ എത്തും. നവാഗതനായ രതീഷ് അമ്പാട്ട് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ സിദ്ധാർഥ്, മുരളി ഗോപി, നമിത പ്രമോദ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും വമ്പൻ ഹൈപ്പ് ആണ് സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റേതായി പുറത്തു വന്ന പുതിയ പോസ്റ്ററിനും ഗംഭീര സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ദിലീപിന്റെ ഒരു മാസ്സ് പോസ്റ്റർ ആണ് ഇത്തവണ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. കമ്മാര സംഭവത്തിന്റെ ടീസറും അധികം വൈകാതെ തന്നെ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും കാമറ ചലിപ്പിച്ചിരിക്കുന്നതു സുനിൽ കെ എസും ആണ്.
സുരേഷ് ആണ് കമ്മാര സംഭവം എഡിറ്റ് ചെയ്തിരിക്കുന്നത്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയാവും ഈ ചിത്രം എത്തുക എന്നാണ് സൂചന. മൂന്ന് കാലഘട്ടങ്ങളിൽ ആയി നടക്കുന്ന ഒരു പീരീഡ് ഫിലിം ആയാണ് കമ്മാര സംഭവം ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ കമ്മാരൻ ആയി ദിലീപ് എത്തുമ്പോൾ ഒതേനൻ എന്ന കഥാപാത്രമായി സിദ്ധാർഥും കേളു നായർ എന്ന കഥാപാത്രമായി മുരളി ഗോപിയും എത്തുന്നു. ഭാനുമതി എന്ന നായികാ കഥാപാത്രം ആയാണ് നമിത പ്രമോദ് എത്തുന്നത്. ഒരു തൊണ്ണൂറുകാരന്റെ ഗെറ്റപ്പിലും ഈ ചിത്രത്തിൽ ദിലീപ് അഭിനയിക്കുന്നുണ്ട്. ദിലീപിന്റെ ആ ഗെറ്റപ്പിൽ ഉള്ള പോസ്റ്ററുകളും പുറത്തു വന്നു കഴിഞ്ഞു. വലിയ താര നിര തന്നെ അണി നിരക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ ചലച്ചിത്ര വിസ്മയങ്ങളിൽ ഒന്നായി മാറും എന്ന പ്രതീക്ഷയിൽ ആണ് അണിയറ പ്രവർത്തകർ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.