ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിന്റെ ഭാഗമായി മൂന്ന് വമ്പൻ അപ്‌ഡേറ്റുകളാണ് ഒക്ടോബർ 27 ന് പുറത്തു വന്നത്. അരുൺ ഗോപി ഒരുക്കിയ ബാന്ദ്രയുടെ റിലീസ് ഡേറ്റ്, രതീഷ് രഘുനന്ദൻ ചിത്രമായ തങ്കമണിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ, അതുപോലെ നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കാൻ പോകുന്ന ദിലീപിന്റെ പുതിയ ചിത്രമായ ഭ.ഭ.ബ യുടെ പ്രഖ്യാപനം. ഈ മൂന്ന് അപ്‌ഡേറ്റിലും ഒന്നിൽ നിന്ന് തീർത്തും വ്യത്യസ്തമായ ലുക്കിലാണ് ദിലീപിനെ കാണാൻ സാധിച്ചത്. നീട്ടി വളർത്തിയ മുടിയും താടിയും പിരിച്ചു വെച്ച മീശയുമായി മാസ്സ് ലുക്കിലാണ് ബാന്ദ്രയുടെ പോസ്റ്ററിൽ ദിലീപിനെ കാണുന്നത് എങ്കിൽ, ഒരു പീരീഡ് ഡ്രാമയായ തങ്കമണിയിൽ 1980 കളിലെ സ്റ്റൈലിലാണ് ദിലീപ് എത്തുന്നത്. ഈ ചിത്രത്തിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മറ്റൊരു ലുക്കും ദിലീപിനുണ്ട്. നരച്ച താടിയും മുടിയുമായി ഒരു വൃദ്ധ കഥാപാത്രമായാണ് ദിലീപ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെത്തിയത്.
ധനഞ്ജയ് ശങ്കർ ഒരുക്കുന്ന ഭ.ഭ.ബ യിൽ വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ദിലീപ് ലുക്കിലാണ് അദ്ദേഹം എത്തിയിരിക്കുന്നത്. കൂടുതൽ ചെറുപ്പമായും ഈ ചിത്രത്തിന്റെ പോസ്റ്ററിൽ അദ്ദേഹം കാണപ്പെടുന്നു. ഒറ്റ ദിവസം തന്നെ ഇത്തരം വ്യത്യസ്തമായ ലുക്കുകളിലൂടെ ആരാധകരെ മാത്രമല്ല, സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ദിലീപ്. അദ്ദേഹം നായകനായ രണ്ട് ചിത്രങ്ങളാണ് തുടർച്ചയായി റിലീസിനൊരുങ്ങുന്നത്. അരുൺ ഗോപിയൊരുക്കിയ ബാന്ദ്ര നവംബർ പത്തിനാണ് റിലീസ് ചെയ്യുന്നതെങ്കിൽ, രതീഷ് രഘുനന്ദൻ ഒരുക്കിയ തങ്കമണി ഡിസംബർ ആദ്യം റിലീസ് ചെയ്യുമെന്നുള്ള സൂചനയാണ് വരുന്നത്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ഇതിനിടയിൽ ദിലീപ് പൂർത്തിയാക്കിയിട്ടുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.