ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ്, ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം. പ്രശസ്ത യുവ താരം അർജുൻ അശോകൻ നായകനായി എത്തുന്ന ഈ ചിത്രം നവംബറിൽ റിലീസ് ചെയ്യും. ദിലീപ് തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്. നേരത്തെ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. അർജുൻ അശോകൻ, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, ഗണപതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം യുവ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിലൊന്നാണ്. ഏറെക്കാലം ദിലീപിനൊപ്പം നിർമ്മാണ രംഗത്തും സിനിമാ രംഗത്തും പ്രവർത്തിച്ച പരിചയമുള്ള അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
https://www.facebook.com/ActorDileep/videos/5212609178843325/
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവായ സന്തോഷ് ഏച്ചിക്കാനമാണ്. ഹാസ്യത്തിന് മുൻതൂക്കം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജിതിൻ സ്റ്റാൻസിലാവോസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വി സാജൻ, ഇതിന് ഗാനങ്ങൾ ഒരുക്കുന്നതും പശ്ചാത്തല സംഗീതം നിർവഹിക്കുന്നതും ശരത് ചന്ദ്രൻ ആർ എന്നിവരാണ്. ജിയോ പി വി കഥ രചിച്ച ഈ ചിത്രത്തിൽ ദിലീപ് അതിഥി വേഷത്തിലെത്തുമോ എന്നറിയാനുള്ള ആകാംഷയും ആരാധകർക്കുണ്ട്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം വൈകാതെ റിലീസ് ചെയ്യുമെന്നാണ് സൂചന. മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന് ശേഷം യുവതാരങ്ങളെ അണിനിരത്തി ദിലീപ് നിർമ്മിച്ച ചിത്രം കൂടിയാണ് തട്ടാശ്ശേരി കൂട്ടം.
ഫോട്ടോ കടപ്പാട്: Anoop Upaasana
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.