ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രാമലീല ഫെയിം അരുൺ ഗോപി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ബാന്ദ്ര നാളെ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. മികച്ച അഡ്വാൻസ് ബുക്കിംഗ് ലഭിക്കുന്ന ഈ മാസ്സ് ചിത്രത്തിന് കേരളത്തിൽ കൂടാതെ വിദേശത്തും മികച്ച തുടക്കമാകും ലഭിക്കുക എന്നുറപ്പായിക്കഴിഞ്ഞു. ബ്രിട്ടനിൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ദിവസം തന്നെ ഏകദേശം 2300 ഇൽ കൂടുതൽ ടിക്കറ്റുകളാണ് ഈ ചിത്രത്തിന്റേതായി വിറ്റഴിഞ്ഞതെന്നാണ് സൂചന. കേരളത്തിലും വിദേശത്തുമായി വമ്പൻ ഓപ്പണിങ് ആയിരിക്കും ഈ ചിത്രം നേടിയയെടുക്കുക എന്നാണ് ആരാധകരുടെ പ്രതീക്ഷ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായക നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവായ ഉദയ കൃഷ്ണയാണ്. തമന്ന ഭാട്ടിയ നായികാ വേഷം ചെയുന്ന ബാന്ദ്രയുടെ ടീസറുകൾ, ഗാനങ്ങൾ എന്നിവയും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
തമിഴ് സൂപ്പർ താരം ശരത് കുമാർ, മമത മോഹൻദാസ്, ബോളിവുഡ് താരം ഡിനോ മോറിയ, തെലുങ്ക്- കന്നഡ താരം ഈശ്വരി റാവു, മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ് ഖുറാന, തമിഴിൽ നിന്ന് വിടിവി ഗണേഷ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ. ലെന, തുടങ്ങി ഒരു വലിയ താരനിരതന്നെ ദിലീപിനും തമന്നക്കുമൊപ്പം അണിനിരക്കുന്ന ഈ ചിത്രം ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം കൂടിയാണ്. ഷാജി കുമാർ കാമറ ചലിപ്പിച്ച ബാന്ദ്രക്ക് സംഗീതമൊരുക്കിയത് സാം സി എസും എഡിറ്റിംഗ് നിർവഹിച്ചത് വിവേക് ഹർഷനുമാണ്. ചിത്രത്തിന്റെ വിവിധ മാർക്കറ്റുകളിലെ തീയേറ്റർ ലിസ്റ്റുകൾ ഇവിടെ ചേർക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.