മലയാളികൾ ഈ വർഷം ഏറ്റവുമധികം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കമ്മാര സംഭവത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 2017ൽ കേരള ബോക്സ്ഓഫീസിൽ ഏറ്റവും വലിയ ഹിറ്റായി മാറിയ രാമലീലക്ക് ശേഷം ദിലീപ് എത്തുന്ന ചിത്രം ആയത് കൊണ്ട് തന്നെ ആരാധകർ പ്രതീക്ഷയിലും ആവേശത്തിലും ആയിരുന്നു. ആ പ്രതീക്ഷകളെ ഇരട്ടിപ്പിക്കുന്ന ടീസർ ആയിരുന്നു പുറത്തിറങ്ങിയത്. പുറത്തിറങ്ങി നിമിഷങ്ങൾക്ക് അകം തന്നെ ടീസർ നവമാധ്യമങ്ങളിൽ വൻ ചലനം സൃഷ്ടിച്ചു കുതിപ്പ് തുടങ്ങി.
മികച്ച അഭിപ്രായം നേടിയ ടീസർ ഇതിനോടകം തന്നെ യൂ ട്യൂബിൽ 1മില്യൻ കാഴ്ചക്കാരെ സ്വന്തമാക്കി ട്രെൻഡിങ് നമ്പർ 1 ആയി മുന്നേറുകയാണ്. ദിലീപ് 4 വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിൽ തമിഴ് താരം സിദ്ധാർഥ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിദ്ധാർഥിനെ കൂടാതെ ചിത്രത്തിൽ തമിഴ് നടനായ ബോബി സിംഹ, ഒരു ശക്തമായ കഥാപാത്രമായി ശ്വേത മേനോൻ, നമിത പ്രമോദ്, മുരളി ഗോപി മണിക്കുട്ടൻ തുടങ്ങിയവർ അണിനിരക്കുന്നു. ചിത്രം ബ്രിട്ടീഷ് കൊളോണിയലിസ്റ് കാലത്തെ കഥ പറയുന്നു. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം രതീഷ് അമ്പാട്ട് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഗോപി സുന്ദർ ചിത്രത്തിനായി ഈണം പകരുന്നു.
മികച്ച സാങ്കേതിക വിദ്യയോട് കൂടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വമ്പൻ റിലീസിന് ഒരുങ്ങുന്ന ചിത്രം വിഷുവിന് തീയറ്ററുകളിൽ എത്തുന്നു.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.