വടക്കുംനാഥന്റെ മണ്ണിൽ പൂരമൊരുക്കാൻ ജനപ്രിയനെത്തുന്നു; ബാന്ദ്രയുടെ വിജയമാഘോഷിക്കാൻ ദിലീപ് രാഗത്തിൽ
തന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ വിജയം ആഘോഷിക്കാൻ ദിലീപ് ഇന്ന് രാത്രി തൃശൂർ രാഗത്തിലെത്തുന്നു. പ്രേക്ഷകർക്കൊപ്പം ചേരാൻ അദ്ദേഹം കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളിലൊന്നായ രാഗത്തിൽ എത്തുന്നത് ഇന്ന് രാത്രി 9.30 നാണ്. ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ ബാന്ദ്ര ഇന്നലെയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടിയത്. ഒരേ സമയം ദിലീപ് ആരാധകരേയും കുടുംബ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന രീതിയിലൊരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയും സംവിധാനം ചെയ്തിരിക്കുന്നത് അരുൺ ഗോപിയുമാണ്. ആല എന്നറിയപ്പെടുന്ന അലക്സാണ്ടർ ഡൊമിനിക് എന്ന കഥാപാത്രത്തിന്റെയും താര ജാനകി എന്ന ബോളിവുഡ് നടിയുടേയും പ്രണയ കഥ, വളരെ മാസ് ആയും വൈകാരികമായും അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ബാന്ദ്ര. പ്രണയവും ആക്ഷനും ചെറു നർമ്മ മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളുമെല്ലാം കോർത്തിണക്കിയ ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.
തീയേറ്ററുകളിൽ കാണപ്പെടുന്ന കുടുംബ പ്രേക്ഷകരുടെ നീണ്ട നിര ഈ ദിലീപ് ചിത്രവും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ്. വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഈ വർഷം ഒരു ദിലീപ് ചിത്രം കൂടി മികച്ച വിജയം നേടുകയാണ്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ താര ജാനകിയെന്ന നായികാ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയാണ്. തമിഴ് സൂപ്പർ താരം ശരത് കുമാർ, മമത മോഹൻദാസ്, ബോളിവുഡ് താരം ഡിനോ മോറിയ, തെലുങ്ക്- കന്നഡ താരം ഈശ്വരി റാവു, മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ് ഖുറാന, തമിഴിൽ നിന്ന് വിടിവി ഗണേഷ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ. ലെന, തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരന്ന ബാന്ദ്രക്ക് സംഗീതമൊരുക്കിയത് സാം സി എസ്, കാമറ ചലിപ്പിച്ചത് ഷാജി കുമാർ, എഡിറ്റ് ചെയ്തത് വിവേക് ഹർഷൻ എന്നിവരാണ്
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.