കഴിഞ്ഞ വർഷം ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിലെത്തി ലോകം മുഴുവൻ ശ്രദ്ധ നേടിയ മലയാളം സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോവിനോ തോമസ് ആയിരുന്നു നായകനായി അഭിനയിച്ചത്. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്നും സംവിധായകൻ പറഞ്ഞിരുന്നു. എന്നാൽ അതിനു മുൻപ് മറ്റൊരു സൂപ്പർ ഹീറോ കൂടി മലയാളികൾക്ക് മുന്നിലെത്തും. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷം ചെയ്യാൻ പോകുന്ന പറക്കും പപ്പൻ എന്ന ചിത്രമാണത്. ദേശി സൂപ്പർ ഹീറോ എന്ന രീതിയിൽ ഒരു സാധാരണക്കാരൻ സൂപ്പർ ഹീറോ ആവുന്ന രസകരമായ കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് സൂചന. നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണിപ്പോൾ ദിലീപ്. ഓൺലൂകേർസ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഈ ചിത്രത്തെ കുറിച്ച് തുറന്നു സംസാരിക്കുന്നത്.
ഇതൊരു മാസ്സ് എന്റർടൈൻമെന്റ് ചിത്രമാണെന്നും, അതിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ദിലീപ് പറയുന്നു. അദ്ദേഹം ഇപ്പോൾ ചെയ്ത് പൂർത്തിയാക്കാൻ പോകുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രം കഴിഞ്ഞാൽ, പറക്കും പപ്പൻ ആരംഭിക്കുമെന്നാണ് സൂചന. പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി തിരക്കഥ രചിക്കുന്ന ഈ ഫാന്റസി ആക്ഷൻ കോമഡി ചിത്രം ദിലീപും കാർണിവൽ ഗ്രൂപ്പും ചേർന്നാണ് നിർമ്മിക്കാൻ പോകുന്നത്. രണ്ടു വർഷങ്ങൾക്കു മുൻപ് പുറത്തു വിട്ട ഇതിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. വോയിസ് ഓഫ് സത്യനാഥന്റെ ബാക്കി നിൽക്കുന്ന ചിത്രീകരണം ഈ മാസം തുടങ്ങുമെന്നാണ് സൂചന.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.