മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്നറിയപ്പെടുന്ന സൂപ്പർ താരമാണ് ദിലീപ്. ആബാലവൃത്തം ജനങ്ങളേയും ആകർഷിച്ച ഒട്ടേറെ രസകരമായ ചിത്രങ്ങൾ തുടർച്ചയായി ദിലീപ് നൽകുകയും, അവയിൽ ഭൂരിഭാഗവും വിജയം നേടിയതുമായ കാലഘട്ടമായിരുന്നു 2000 – 2005 കാലഘട്ടം. ആ സമയത്തു മാധ്യമങ്ങൾ ദിലീപിന് ചാർത്തി നൽകിയ പേരാണ് ജനപ്രിയ നായകനെന്നത്. പിന്നീട് ആരാധകരും സിനിമ പ്രേമികളും ആ വിളി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ ജനപ്രിയ നായകനെന്ന പേരല്ലെങ്കിൽ മറ്റേത് ടൈറ്റിലാണ് ദിലീപെന്ന താരത്തിന് ചേരുക എന്നത് അദ്ദേഹത്തോട് തന്നെ ചോദിച്ചപ്പോൾ ലഭിച്ച ഉത്തരമാണ് ശ്രദ്ധ നേടുന്നത്. ബിഹൈൻഡ് വുഡ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തോട് ഈ ചോദ്യം ചോദിച്ചതും അദ്ദേഹം മറുപടി നൽകിയതും. അതിന് അദ്ദേഹം പറയുന്നത്, അങ്ങനെയൊരു ടൈറ്റിൽ ഇടേണ്ടത് താനല്ലായെന്നും അത് ജനങ്ങളാണെന്നുമാണ്. താൻ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലായെന്നും ദിലീപ് പറയുന്നുണ്ട്.
എല്ലാവർക്കും ഇഷ്ടപെട്ട സിനിമകൾ ചെയ്യുകയെന്നതാണ് തന്റെ ആഗ്രഹമെന്നും, തനിക്കു ഏറ്റവും കൂടുതൽ കടപ്പാടുള്ളത് തന്നെ വളർത്തിയ, ഇഷ്ടപ്പെടുന്ന ഇവിടുത്തെ ജനങ്ങളോടാണെന്നും ദിലീപ് പറയുന്നു. അപ്പോൾ അവരെ, എല്ലായ്പ്പോഴും ഏറ്റവും നന്നായി രസിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്ത് വലിയ സ്ഥാനമാനങ്ങൾ ലഭിച്ചാലും, ജനങ്ങളുടെ മനസിലിടം നേടുകയെന്നതാണ് ഏറ്റവും വലിയ കാര്യമെന്നും, അതിനപ്പുറമൊന്നുമില്ലെന്നും ദിലീപ് വിശദീകരിക്കുന്നു. അവരോടുള്ള നന്ദി തനിക്ക് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ലെന്നും, അത്കൊണ്ട് എപ്പോഴും അവരിലൊരാളായി തുടരാനാണാഗ്രഹമെന്നും ദിലീപ് കൂട്ടിച്ചേർക്കുന്നു. റാഫി രചിച്ചു സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റെ ഇനി വരാനുള്ള റിലീസ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.