dileep sreenivasan new stills
പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ പോലീസ് കസ്റ്റഡിയിൽ കഴിയുകയാണ് ജനപ്രിയ നായകൻ ദിലീപ്. ഈ വിഷയമാണ് ഇപ്പോൾ കുറച്ചു നാളായിട്ടു കേരളത്തിലെ പ്രധാന ചർച്ചാ വിഷയം. ഈ വിഷയത്തിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ടും ഭാഗം തിരിഞ്ഞു ചർച്ചകൾ ചെയ്യുകയാണ് നമ്മുടെ വാർത്താ മാധ്യമങ്ങളുടെ ഇപ്പോഴത്തെ പ്രധാന വിനോദമെന്നും പറയാം. അനുകൂലിച്ചാലും പ്രതികൂലിച്ചാലും അതെല്ലാം ചർച്ചക്കുള്ള വിഷയമായി മാറുകയാണ് ഈ വിഷയത്തെ സംബന്ധിച്ച ഏറ്റവും വലിയ പ്രത്യേകത. ഇന്നിപ്പോൾ ദിലീപിന് പിന്തുണയുമായി നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസൻ രംഗത്ത് വന്നിരിക്കുകയാണ്. ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപ് മുതിരുമെന്നു താൻ വിശ്വസിക്കുന്നില്ല എന്നാണ് ശ്രീനിവാസൻ ഈ വിഷയത്തിൽ പ്രതികരിച്ചത്. ശ്രീനിവാസൻ മാത്രമല്ല ഒട്ടനവധി സിനിമ പ്രവർത്തകർ ഇതേ കാര്യം മുൻപും പറഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് തന്റെ വിശ്വാസം എന്നും പൊലീസ് അന്വേഷണത്തിലുള്ള, കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് ഇതെന്നതിനാൽ ഇപ്പോൾ കൂടുതൽ ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നും ശ്രീനിവാസൻ കൂട്ടി ചേർത്തു. കായംകുളം കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയില്‍ കമ്പനി സന്ദർശിക്കാൻ എത്തിയപ്പോഴാണ് ശ്രീനിവാസൻ ഈ പ്രതികരണം നടത്തിയത്.
അതുപോലെ അംഗങ്ങൾക്ക് കൈനീട്ടം കൊടുക്കുന്നതല്ലാതെ താര സംഘടനയായ അമ്മക്ക് ഇപ്പോൾ യാതൊരു പ്രസക്തിയും ഇല്ലെന്നും ശ്രീനിവാസൻ അവിടെ പറഞ്ഞു. അംഗങ്ങള്‍ക്ക് കാണിക്ക അര്‍പ്പിക്കാനുള്ള വേദിയാണ് ഇപ്പോൾ ‘അമ്മ എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. അംഗങ്ങൾക്ക് പ്രതിഫലം കിട്ടാതെ വരുമ്പോൾ ആ പ്രശ്നങ്ങൾ പറഞ്ഞു തീർത്തു അത് വാങ്ങി കൊടുക്കൽ മാത്രമാണ് അമ്മ ഇപ്പോൾ ചെയ്യുന്ന ഒരേ ഒരു പണി എന്നും ശ്രീനിവാസൻ
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.