യുവ താരം ടോവിനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളി എന്ന ചിത്രം ഇപ്പോൾ വമ്പൻ കയ്യടി നേടിയെടുക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായാണ് മിന്നൽ മുരളി എത്തിയിരിക്കുന്നത്. വലിയ പ്രശംസ നേടിയെടുക്കുന്ന ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടെന്നും വാർത്തകൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇത് കൂടാതെ മറ്റൊരു സൂപ്പർ ഹീറോ ചിത്രം കൂടി മലയാളത്തിൽ എത്താൻ പോവുകയാണ്. ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പേര് പറക്കും പപ്പൻ എന്നാണ്. നേരത്തെ പ്രഖ്യാപിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഓൺലൂകേർസ് മീഡിയയുമായി നടത്തിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് ജനപ്രിയ നായകൻ. ഈ ചിത്രം ഒരു പക്കാ മാസ്സ് ഫാമിലി എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് ദിലീപ് പറയുന്നത്.
ഇപ്പോൾ അതിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ് എന്നും കോവിഡ് സാഹചര്യം മാറി കഴിഞ്ഞു ആണ് ഇതിന്റെ ഷൂട്ട് ഉണ്ടാകു എന്നും ദിലീപ് പറയുന്നു. ഒരു ലോക്കൽ സൂപ്പർ ഹീറോ എന്ന ടാഗ്‌ലൈനുമായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിയാൻ വിഷ്ണു ആണ്. ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും. ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷന്സിനു ഒപ്പം കാർണിവൽ മോഷൻ പിക്ചേഴ്സും ഇതിന്റെ നിർമ്മാണത്തിൽ സഹകരിക്കുമെന്നും വാർത്തകൾ വന്നിരുന്നു. ഏതായാലും ഇപ്പോൾ ദിലീപ് നായകനായി എത്തുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന നാദിർഷ ചിത്രം ഡിസ്‌നി ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യാൻ പോവുകയാണ്. നാളെയാണ് ഈ ചിത്രം സ്ട്രീം ചെയ്തു തുടങ്ങുക.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.