നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താര സംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം എല്ലാ കോണിൽ നിന്നും ഉയർന്നിരുന്നു. ആ സാഹചര്യത്തിൽ ദിലീപ് അമ്മയിലെ അംഗത്വം രാജി വെക്കുകയും ചെയ്തിരുന്നു. അമ്മയുടെ പ്രസിഡന്റ് ആയി കഴിഞ്ഞ വർഷം സ്ഥാനമേറ്റ സൂപ്പർ താരം മോഹൻലാൽ ആവശ്യപെട്ടിട്ടാണ് ദിലീപ് രാജി വെച്ചത്. എന്നാൽ രാജി വെച്ചതിനു ശേഷം ദിലീപ് പറഞ്ഞത് അമ്മയിലെ അംഗങ്ങൾക്ക് താൻ മൂലം ഒരു പ്രശ്നം ഉണ്ടാവാതെ ഇരിക്കാൻ താൻ സ്വയം രാജി വെക്കാൻ തീരുമാനിക്കുകയിരുന്നു എന്നാണ്. അതേ തുടർന്ന് വീണ്ടും ചിലർ അമ്മക്ക് എതിരെ ആരോപണവും ആയി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇന്നലെ കൂടിയ അമ്മയുടെ ഇരുപത്തിയഞ്ചാമതു ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട് പറയുന്നതും മോഹൻലാലിന്റെ നിർദേശ പ്രകാരം തന്നെയാണ് ദിലീപ് രാജി വെച്ചത് എന്നാണ്.
ദിലീപ് സ്വമേധയാ ആണ് രാജി വെച്ചത് എന്ന വാദം ആണ് അവിടെ പൊളിഞ്ഞു വീണത്. അന്ന് ദിലീപ് സ്വമേധയാ ആണ് രാജി വെച്ചത് എന്ന വാദത്തെ പിന്തുണച്ചത് അമ്മയുടെ സെക്രട്ടറി ആയ സിദ്ദിഖ് ആയിരുന്നു. എന്നാൽ ഇന്നലെ സിദ്ദിഖ് ഇരിക്കെ തന്നെയാണ് ജനറൽ സെക്രട്ടറി ആയ ഇടവേള ബാബു സംഘടനാ റിപ്പോർട്ടിൽ മോഹൻലാലിന്റെ ആവശ്യപ്രകാരമാണ് ദിലീപ് രാജി വെച്ചത് എന്ന വസ്തുത ആവർത്തിച്ചു വ്യക്തമാക്കിയത്. കഴിഞ്ഞ വർഷത്തെ ജനറൽ ബോഡി യോഗത്തിൽ നടി ഊർമിള ഉണ്ണി ആണ് ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുക്കണം എന്ന ആവശ്യം ഉന്നയിച്ചത്. മാത്രമല്ല, ദിലീപ് വിഷയത്തിൽ അമ്മയിൽ നിന്ന് രാജി വെച്ച് പുറത്തു പോയ നാല് നടിമാരുടെ രാജി അംഗീകരിച്ചു എന്നും പുതിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.