പ്രണവ് മോഹൻലാൽ നായകനായ ആദി ബ്ലോക്ക്ബസ്റ്റർ വിജയം നേടി ബോക്സ് ഓഫീസിൽ കത്തിപ്പടരുകയാണ്. ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ ആദി വർക്കിംഗ് ഡെയ്‌സിൽ പോലും ഹൌസ് ഫുൾ ഷോയുമായി കേരളാ ബോക്സ് ഓഫീസ് ഭരിക്കുകയാണ്. മോഹൻലാൽ ആരാധകർ ഓരോരുത്തരും ആദിയുടെ വിജയം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ ജനപ്രിയ നായകൻ ദിലീപും ആദിയുടെ വിജയം ആഘോഷിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
ഇന്ന് എറണാകുളത്തു വെച്ച് നടന്ന പുതിയ തിയേറ്റർ സംഘടനയായ ഫിയോകിന്റെ മീറ്റിങിനിടെയാണ് ദിലീപ് ആദിയുടെ വിജയം ആഘോഷിച്ചത്. ആദി നിർമ്മിച്ച ആന്റണി പെരുമ്പാവൂരും ഒപ്പം ഉണ്ടായിരുന്നു. ആന്റണി പെരുമ്പാവൂരും ദിലീപുമാണ് പുതിയ തിയേറ്റർ സംഘടനയുടെ തലപ്പത്തു ഉള്ളത്. ദിലീപിന് പ്രണവുമായി നല്ല സൗഹൃദം ആണുള്ളത്. ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ പ്രണവ് ജീത്തുവിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അന്ന് മുതലേ അവർ തമ്മിൽ നല്ല സൗഹൃദം ആണ്. ഏതായാലും അപ്പുവിന്റെ അരങ്ങേറ്റം ബ്ലോക്ക്ബസ്റ്റർ വിജയം ആയതിൽ ഓരോ മലയാളിയോടുമൊപ്പം ജനപ്രിയ നായകനും സന്തോഷിക്കുകയാണ്. രതീഷ് അമ്പാട്ടിന്റെ കമ്മാര സംഭവം ആണ് ദിലീപിന്റെ അടുത്ത റിലീസ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.