കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ പോലീസ് തെളിവ് എടുപ്പ് തുടങ്ങി. തെളിവെടുപ്പിനായി കേസിൽ പ്രതിയായി അറസ്റ്റ് ചെയ്ത നടൻ ദിലീപിനെ കൊച്ചിയിലെ അബാദ് പ്ലാസയിൽ എത്തിച്ചിരിക്കുകയാണ്. വളരെ ശാന്തനായി മുഖത്തൊരു പുഞ്ചിരിയുമായാണ് ദിലീപ് എത്തിയത്.
മാധ്യമ പ്രവർത്തകർക്കിടയിലൂടെ റൂമിലേക്ക് കയറുന്നതിനിടയിൽ തനിക്ക് ഇഷ്ടമില്ലാത്ത രീതിയിൽ റിപ്പോർട്ടിങ് ചെയ്തു കൊണ്ടിരുന്ന മാധ്യമ പ്രവർത്തകനെ നോക്കി പുഞ്ചിരി മായാതെ തന്നെ “എന്തിനാ ചേട്ടാ വായിൽ തോന്നിയത് പറഞ്ഞോണ്ടിരിക്കുന്നത്?” എന്ന് മാത്രം ദിലീപ് പറഞ്ഞു.
കൂടുതൽ സംസാരിക്കാൻ ഇടം നൽകാതെ പോലീസ് ദിലീപിനെ അകത്തേക്ക് കൊണ്ട് പോകുകയും ചെയ്തു. ദിലീപിനെ ‘ജോർജേട്ടൻസ് പൂര’ത്തിന്റെ ഷൂട്ടിങ് നടന്ന തൊടുപുഴ ശാന്തിഗിരി കോളേജിലെത്തിച്ചും പോലീസ് തെളിവ് എടുത്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.