മലയാളികളുടെ പ്രിയങ്കരരായി മാറിയ കൂട്ടുകെട്ട് ദിലീപും നാദിർഷയും ഒന്നിക്കുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും. കേശു ഈ വീടിന്റെ നാഥൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മിമിക്രി വേദികൾ മുതൽ ഉറ്റ ചങ്ങാതിമാരായിരുന്ന ഇരുവരും സിനിമയിൽ തിളങ്ങിയെങ്കിലും നാദിർഷ ദിലീപിനെ നായകനാക്കി ഇതുവരെ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നില്ല. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് ചിത്രത്തിലൂടെ നൽകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കും, ചിത്രം പൂജ റിലീസായി തീയറ്ററുകളിൽ എത്തും. പൂജ റിലീസായി എത്തുന്ന ചിത്രമായ ഒടിയനൊപ്പമായിരിക്കും ദിലീപ് ചിത്രവും എത്തുക എന്നാണ് അറിയാൻ കഴിയുന്നത്.
എന്നും മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്, ഈ വർഷത്തെ ദേശീയ അവാർഡ് ജേതാവ് കൂടിയായ സജീവ് പാഴൂരാണ്. പൂർണ്ണമായും ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ ദിലീപ് ഇരട്ട വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് ദിലീപ് ഒരു മുഴുനീള ഇരട്ട വേഷവുമായി എത്തുന്നത്.നാദിർഷയുടെ മുൻ ചിത്രമായ കട്ടപ്പനയിലെ ഹൃതിക് റോഷന്റെ നിർമ്മാതാവും ദിലീപായിരുന്നു. ആദ്യമായി നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു. വലിയ താര നിരയില്ലാതെ എത്തിയ രണ്ടാം ചിത്രവും ആ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി മാറി. രാമലീല, കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയ കുതിപ്പ് തുടരുന്ന ദിലീപും നാദിര്ഷയും ഒന്നിക്കുമ്പോൾ വലിയ വിജയം തന്നെ പ്രതീക്ഷിക്കാം.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.