സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ ആക്കിമാറ്റിക്കൊണ്ടു ഹിറ്റ് മേക്കർ പദവി നേടിയെടുത്ത സംവിധായകൻ ആണ് പ്രശസ്ത നടനും ഗായകനും മിമിക്രി കലാകാരനും കൂടിയായ നാദിർഷ. പൃഥ്വിരാജ്- ജയസൂര്യ-ഇന്ദ്രജിത് ടീമിനെ വെച്ചു അമർ അക്ബർ അന്തോണി എന്ന ചിത്രവും വിഷ്ണു ഉണ്ണികൃഷ്ണനെ വെച്ച് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രവുമാണ് നാദിർഷ ഒരുക്കിയത്. ഇതിൽ രണ്ടാമത്തെ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആയി നാദിർഷായുടെ ഏറ്റവും അടുത്ത സുഹൃത്തും മലയാളത്തിന്റെ ജനപ്രിയ നായകനുമായ ദിലീപും ഉണ്ടായിരുന്നു. ഏറ്റവും അടുത്ത സുഹൃത്ത് ആയിട്ടും ദിലീപിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാത്തതു എന്താണെന്ന ചോദ്യവും നാദിർഷ നേരിട്ടിരുന്നു. അങ്ങനെ ഇരുവരും ഒന്നിച്ചു ചെയ്യാൻ തീരുമാനിച്ച ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ എന്ന ഫാമിലി കോമഡി എന്റെർറ്റൈനെർ. ഈ വർഷം ചിത്രീകരണം തുടങ്ങും എന്ന് കരുതപ്പെട്ടിരുന്ന ഈ ചിത്രത്തെ കുറിച്ച് ഇപ്പോൾ വിവരങ്ങൾ ഒന്നുമില്ല എന്നതാണ് ആരാധകരെ അലോസരപ്പെടുത്തുന്നത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ ചിത്രം രചിച്ച സജീവ് പാഴൂർ ആണ് കേശു ഈ വീടിന്റെ നാഥന്റെ രചയിതാവ്. എന്നാൽ ഇപ്പോൾ കേൾക്കുന്ന സ്ഥിതീകരിക്കാത്ത വാർത്തകൾ പറയുന്നത് ദിലീപ് തല്ക്കാലം ഈ പ്രൊജക്റ്റ് വേണ്ട എന്ന് വെച്ചു എന്നാണ് . പകരം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ ആണ് ദിലീപ് ഇപ്പോൾ അഭിനയിക്കുന്നത്. ഇതിൽ വിക്കനായ ഒരു വക്കീലിന്റെ വേഷമാണ് ദിലീപ് ചെയ്യുന്നത്. കേശു ഈ വീടിന്റെ നാഥനിൽ വൃദ്ധനായ ഒരാളുടെ വേഷമാണ് ദിലീപ് ചെയ്യേണ്ടിയിരുന്നത് എന്നും, എന്നാൽ കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ വൃദ്ധ കഥാപാത്രം ആയി ഈ വർഷം ഒരു ചിത്രം ചെയ്തതിനാൽ ഉടനെ മറ്റൊന്ന് കൂടി വേണ്ട എന്നുമാണ് ദിലീപിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കമ്മാര സംഭവത്തിന് ശേഷം ദിലീപിന്റെ ചിത്രങ്ങൾ ഒന്നും തന്നെ റിലീസ് ചെയ്തിട്ടില്ല. അദ്ദേഹം അതിഥി വേഷത്തിൽ എത്തിയ സവാരി മാത്രമാണ് ഇതിനിടക്ക് എത്തിയത്. ഏതായാലും പ്രേക്ഷകർ ഏറെ ആഗ്രഹിച്ച കേശു ഈ വീടിന്റെ നാഥൻ ഉപേക്ഷിച്ചിട്ടില്ല എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.