[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഒരുങ്ങുന്നത് മരണ മാസ്സ്; അഞ്ചു സംഘട്ടന സംവിധായകർക്കൊപ്പം ജനപ്രിയ നായകന്റെ ചിത്രം

ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിൽ എത്തുന്ന ജാക്ക് ഡാനിയൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദിലീപിനൊപ്പം തമിഴിലെ ആക്ഷൻ കിംഗ് അർജുനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമാണ് ഇത്. ദിലീപിനെ നായകനാക്കി സ്‌പീഡ്‌ ട്രാക്ക് എന്ന ചിത്രം ഒരുക്കി അരങ്ങേറിയ എസ് എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ഈ മാസ്സ് ചിത്രത്തിൽ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് അഞ്ചു വമ്പൻ സംഘട്ടന സംവിധായകർ ചേർന്നാണ്. ജാക്ക് എന്ന കള്ളൻ ആയി ദിലീപും ഡാനിയൽ എന്ന സി ബി ഐ ഓഫീസർ ആയി അർജുനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പീറ്റർ ഹെയ്‌ൻ, കനൽ കണ്ണൻ, മാഫിയ ശശി, സുപ്രീം സുന്ദർ എന്നീ പ്രമുഖ സംഘട്ടന സംവിധായകരെ ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ കൊണ്ട് വന്നിരിക്കുന്നത്.

അഞ്ജു കുര്യൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ്, ദേവൻ, ഇന്നസെന്റ്, ജനാർദ്ദനൻ, അശോകൻ, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ് എന്നിവരും അഭിനയിക്കുന്നുണ്ട്. എൻ ജി കെ, ഇരൈവി പോലത്തെ തമിഴ് ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച ശിവ കുമാർ വിജയൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. തമീൻ ഫിലിമ്സിന്റെ ബാനറിൽ വമ്പൻ ബഡ്ജറ്റിൽ ഈ ചിത്രം ഒരുക്കുന്നത് ഷിബു തമീൻസ് ആണ്. ഈ വർഷം പൂജ റിലീസ് ആയാവും ജാക്ക് ഡാനിയൽ എത്തുക എന്നറിയുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

7 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.