ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിൽ എത്തുന്ന ജാക്ക് ഡാനിയൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദിലീപിനൊപ്പം തമിഴിലെ ആക്ഷൻ കിംഗ് അർജുനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമാണ് ഇത്. ദിലീപിനെ നായകനാക്കി സ്‌പീഡ് ട്രാക്ക് എന്ന ചിത്രം ഒരുക്കി അരങ്ങേറിയ എസ് എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ഈ മാസ്സ് ചിത്രത്തിൽ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് അഞ്ചു വമ്പൻ സംഘട്ടന സംവിധായകർ ചേർന്നാണ്. ജാക്ക് എന്ന കള്ളൻ ആയി ദിലീപും ഡാനിയൽ എന്ന സി ബി ഐ ഓഫീസർ ആയി അർജുനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പീറ്റർ ഹെയ്‌ൻ, കനൽ കണ്ണൻ, മാഫിയ ശശി, സുപ്രീം സുന്ദർ എന്നീ പ്രമുഖ സംഘട്ടന സംവിധായകരെ ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ കൊണ്ട് വന്നിരിക്കുന്നത്.
അഞ്ജു കുര്യൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ്, ദേവൻ, ഇന്നസെന്റ്, ജനാർദ്ദനൻ, അശോകൻ, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ് എന്നിവരും അഭിനയിക്കുന്നുണ്ട്. എൻ ജി കെ, ഇരൈവി പോലത്തെ തമിഴ് ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച ശിവ കുമാർ വിജയൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. തമീൻ ഫിലിമ്സിന്റെ ബാനറിൽ വമ്പൻ ബഡ്ജറ്റിൽ ഈ ചിത്രം ഒരുക്കുന്നത് ഷിബു തമീൻസ് ആണ്. ഈ വർഷം പൂജ റിലീസ് ആയാവും ജാക്ക് ഡാനിയൽ എത്തുക എന്നറിയുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.