ജനപ്രിയ നായകൻ ദിലീപ് നായകനായ വോയ്‌സ് ഓഫ് സത്യനാഥൻ ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. റാഫി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബാദുഷ, ദിലീപ്, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ്. ആദ്യാവസാനം ഹാസ്യത്തിലൂടെ കഥ പറയുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കേരളത്തിലെ തീയേറ്ററുകൾ നിറക്കുന്ന ദിലീപ് മാജിക് വീണ്ടും ആവർത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ. മൂന്നര വർഷം കഴിഞ്ഞാണ് ഒരു ദിലീപ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തുന്നതെന്നതും ഈ ചിത്രത്തിന് വമ്പൻ സ്വീകരണം ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ഒട്ടേറെ സൂപ്പർ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ദിലീപ്- റാഫി ടീം വീണ്ടും പ്രതീക്ഷകൾക്കൊത്തുയർന്നതോടെ ദിലീപിന്റെ വമ്പൻ തിരിച്ചു വരവിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
ആദ്യ ദിനം ഒന്നേമുക്കാൽ കോടിയോളം കളക്ഷൻ നേടിയ ഈ ചിത്രം ഈ വർഷം ഒരു മലയാള സിനിമ നേടുന്ന രണ്ടാമത്തെ വലിയ ഓപ്പണിങ് ആണ് സ്വന്തമാക്കിയത്. ദിലീപിനൊപ്പം ജോജു ജോർജ്, വീണ നന്ദകുമാർ, രമേശ് പിഷാരടി, ജഗപതി ബാബു, സിദ്ദിഖ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. സത്യനാഥൻ എന്ന കഥാപാത്രമായി ദിലീപ് നടത്തിയ തകർപ്പൻ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. കേരളത്തിലെ തീയേറ്ററുകളിൽ വീണ്ടും ജനപ്രവാഹത്തിന് കാരണമായി ജനപ്രിയ നായകൻ വീണ്ടും തന്റെ ജനപ്രീതി അരക്കിട്ടുറപ്പിക്കുകയാണ് വോയ്‌സ് ഓഫ് സത്യനാഥനിലൂടെ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.