ഇന്ദ്രൻസ്, ദുർഗാ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ എന്നിവരൊന്നിച്ച ഉടൽ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രതീഷ് രഘുനന്ദൻ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിന് ശേഷം രതീഷ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിലെ നായകൻ ജനപ്രിയ നായകൻ ദിലീപാണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് ജനുവരി 27 ന് വെള്ളിയാഴ്ച കൊച്ചിയിൽ നടക്കും. ദിലീപിന്റെ 148 ആം ചിത്രമായി ഒരുങ്ങുന്ന ഇതിന്റെ സ്വിച്ച് ഓൺ ചടങ്ങും അന്ന് തന്നെയായിരിക്കും നടക്കുക. തെന്നിന്ത്യയിലെ പ്രശസ്ത ബാനർ ആയ സൂപ്പർ ഗുഡ് ഫിലിംസിന്‍റെ സാരഥി ശ്രീ. ആർ ബി ചൗധരിയുമായി ചേർന്ന് ഇഫാര്‍ മീഡിയ എന്ന തന്റെ ബാനറിൽ റാഫി മാതിരയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഉൾപ്പെടെ വിവിധ ഭാഷകളിലായി 96 ഓളം സിനിമകൾ നിർമ്മിച്ചിട്ടുള്ള സൂപ്പർ ഗുഡ് ഫിലിംസിന്റെ 97-മത്തെ ചിത്രം കൂടിയാണ് ഈ ദിലീപ്- രതീഷ് രഘുനന്ദൻ ചിത്രം.
ഒട്ടേറെ അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്യുകയും, അതുപോലെ നിരവധി മലയാള ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുള്ള ഇഫാർ മീഡിയയുടെ 18-മത്തെ ചിത്രമായിരിക്കും ഈ ചിത്രം. സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടിൽ 2022 ലെ ഹിറ്റായി മാറിയ പാപ്പന്റെ നിർമ്മാതാക്കളിൽ ഒരാളും ഇഫാർ മീഡിയ ആയിരുന്നു. ചിരഞ്ജീവിയും സൽമാൻ ഖാനും ഒരുമിച്ചഭിനയിച്ച, ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദർ ആണ് സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിച്ച് അടുത്തകാലത്ത് റിലീസ് ചെയ്ത വമ്പൻ തെന്നിന്ത്യൻ ചിത്രം. ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ എത്തിക്കുന്ന ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി ഇരുപത്തിയെട്ട് മുതൽ കോട്ടയത്താണ് ആരംഭിക്കുക. വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ എന്നിവരാരൊക്കെയാണെന്നുള്ള വിവരം ജനുവരി 27 ന് പ്രഖ്യാപിക്കും.
ഫോട്ടോ കടപ്പാട്: ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.